ക്വാറന്റീൻ ലംഘിച്ച് കറക്കം; രോഗസ്ഥിരീകരണം; എടവണ്ണപ്പാറയിൽ ആശങ്ക

edavannapara-wb
SHARE

ക്വാറന്റീനില്‍ ലംഘിച്ച് കടകളിലും ടൗണിലും കറങ്ങി നടന്ന യുവാവിന് കോവിഡ് സ്ഥീരീകരിച്ചതോടെ മലപ്പുറം എടവണ്ണപ്പാറയില്‍ ആശങ്ക. യുവാവ് മൊബൈല്‍ ഫോണ്‍ കടയില്‍ കയറുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. 

കാശ്മീരില്‍ നിന്നെത്തിയ ചീക്കോട് കുനിത്തല സ്വദേശിയായ യുവാവാണ് ക്വാറന്റീന്‍ ലംഘച്ച് ജൂണ്‍ 23ന് കൂട്ടുകാര്‍ക്കൊപ്പം എടവണ്ണപ്പാറ ടൗണിലെ മൊബൈല്‍ ഫോണ്‍ കടയില്‍ കയറുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. അരീക്കോട് റോഡിലെ മറ്റൊരു മൊബൈല്‍ കടയിലും യുവാവ് എത്തിയിരുന്നു.  ഈ കടകള്‍ അടച്ചിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒപ്പം ടൗണില്‍ അതിജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഈ യുവാവിന് ഒട്ടേറെ പേരുമായി സമ്പര്‍ക്കമുണ്ടായെന്നാണ് നിഗമനം. ഗ്രാമപഞ്ചായത്തും ആരോഗ്യ ഉദ്യോഗസ്ഥരും ചേര്‍ന്ന് ടൗണ്‍ അണുവിമുക്തമാക്കി. യുവാവുമായി സമ്പര്‍ക്കമുണ്ടായവര്‍ ആരോഗ്യ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

MORE IN KERALA
SHOW MORE
Loading...
Loading...