മതിലുകളിലും ഭിത്തികളിലും വര്‍ണ്ണചിത്രങ്ങള്‍ ; മുഖംമാറി തിരുവാണിയൂര്‍ സ്കൂള്‍

school-rewamp-N-05
SHARE

കോവിഡ് കാലത്ത് അടച്ചിട്ട സ്കൂള്‍ സജീവമാക്കാന്‍ എന്താണ് മാര്‍ഗം. ഒത്തുപിടിച്ചാല്‍ സ്കൂളിന്റെ മുഖഛായതന്നെ മാറ്റാനാകുമെന്ന് തെളിയിച്ചിരിക്കുകയാണ് എറണാകുളം ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്കൂള്‍. അധ്യാപകരും പി.ടി.എയും സഹകരിച്ചാണ് മാറ്റമത്രയും.

പഴമയുടെ പ്രൗഢിയുള്ള ഒരു ഗ്രാമീണ വിദ്യാലയം. എറണാകുളം തിരുവാണിയൂര്‍ പഞ്ചായത്തിലെ കണ്യാട്ടുനിരപ്പ് ഗവ. ജെ.ബി.എസ് എന്ന ഈ എല്‍.പി സ്കൂളിന് പറയാനൊരു കഥയുണ്ട്. കോവിഡ് കാലത്ത് അടിമുടി മാറിയതിന്റെ ചില വിശേഷങ്ങള്‍. അടച്ചിട്ട സ്കൂളില്‍ കുട്ടികളെത്തുമ്പോഴേക്കും മാറ്റമെന്തുണ്ടാക്കുമെന്ന അധ്യാപകരുടെ ചിന്തയാണ് പ്രചോദനം. ഇതോടെ സ്കൂളിന്റെ മതിലുകളിലും ഭിത്തികളിലുമൊക്കെ ചിത്രങ്ങളും കാര്‍ട്ടൂണുകളും നിറഞ്ഞു. കി‍ഡ്സ് പാര്‍ക്കും, കെട്ടിടങ്ങളുമെല്ലാം പെയിന്റടിച്ച് മനോഹരമാക്കി. തിരിച്ചെത്തുന്ന കുട്ടികളുടെ ഭക്ഷണാവശ്യത്തിനായി ഒരേക്കര്‍ സ്ഥലത്ത് കപ്പയും, വാഴയും, ചേനയും, ചേമ്പുമെല്ലാം നട്ടുപിടിപ്പിച്ചു. പെയിന്റടിച്ചതും, ചിത്രംവരച്ചതും, കൃഷിയിറക്കിയതുമെല്ലാം അധ്യാപകര്‍ തന്നെ. പിന്തുണയുമായി പിടിഎയും ഒപ്പം നിന്നു.

പഞ്ചായത്തിലെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന എല്‍.പി സ്കൂളാണ് ജെ.ബി.എസ്. പാഠ്യേതര വിഷയങ്ങളിലും മികവു പുലര്‍ത്തുന്ന സ്കൂളില്‍ ഓരോ വര്‍ഷവും കുട്ടികളുടെ എണ്ണം വര്‍ധിക്കുകയാണ്.

MORE IN KERALA
SHOW MORE
Loading...
Loading...