‘നാളെ 11 മണിമുതൽ 15 മിനിറ്റ് വാഹനം റോഡിൽ നിർത്തണം’; അപേക്ഷിച്ച് ഷാഫി

shafi-youth-congress
SHARE

ദിനംപ്രതി ഉയരുന്ന ഇന്ധനവില വർധനവിനെതിരെ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. ‘പ്രതീകാത്മ കേരള ബന്ദ്’ എന്നാണ് ഈ പ്രതിഷേധത്തിന് നൽകിയിരിക്കുന്ന പേര്. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഷാഫി പറമ്പിലാണ് സമരരീതിയെ കുറിച്ച് ഫെയ്സ്ബുക്കിൽ വിശദീകരിച്ചത്. 

നാളെ രാവിലെ 11 മണിമുതൽ 15 മിനിറ്റ് സമയം നിങ്ങൾ കേരളത്തിലൂടെ വാഹനത്തിൽ സഞ്ചരിക്കുകയാണെങ്കിൽ, ഈ 15 മിനിറ്റ് സമയം റോഡിന്റെ വശത്ത് വാഹനം നിർത്തി പ്രതിഷേധിക്കണമെന്നാണ് യൂത്ത് കോൺഗ്രസിന്റെ അഭ്യർഥന. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ 25,000 വാഹനങ്ങൾ കേരളത്തിന്റെ പല ഭാഗത്തും ഈ സമരത്തിൽ പങ്കുചേരും. ജർമനിയിൽ ഇന്ധനവില കൂടിയപ്പോൾ വാഹനഉടമകൾ റോഡിൽ വാഹനം ഉപേക്ഷിച്ച് നടത്തിയ കൂട്ടായ സമരത്തിന്റെ ചുവട് പിടിച്ചാണ് യൂത്ത് കോൺഗ്രസും രംഗത്തെത്തുന്നത്. വിഡിയോ കാണാം.

MORE IN KERALA
SHOW MORE
Loading...
Loading...