‘ഈ വിറയലൊന്ന് മാറട്ടെ; എന്നിട്ട് ബാക്കി’; പകപ്പ് മറച്ചുവക്കാതെ പ്രതികരണം: വിഡിയോ

roshy-reaction-video
SHARE

യുഡിഎഫ് തീരുമാനം വന്നപ്പോള്‍ അമ്പരപ്പായിരുന്നു കേരള കോണ്‍ഗ്രസ് ക്യാംപില്‍. പൊടുന്നനെ വന്ന തീരുമാനത്തിന്റെ പകപ്പ് ആദ്യ പ്രതികരണത്തിലും ദൃശ്യമായി. റോഷി അഗസ്റ്റിന്‍ എംഎല്‍എ അത് മറച്ചുവച്ചുമില്ല. യുഡിഎഫ് തീരുമാനം ചതിയും പാതകവുമെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍.എയുടെ പ്രതികരണം. 

യുഡിഎഫില്‍ നിന്ന് പുറത്താക്കാനുള്ള കാരണം അറിയില്ല. യുഡിഎഫിനുവേണ്ടി ചെയ്ത കാര്യങ്ങള്‍ ജനങ്ങള്‍ക്കുമുന്നിലുണ്ടെന്നും റോഷി കോട്ടയത്ത് പറഞ്ഞു. മറ്റ് മുന്നണികളിലേക്ക് പോകുന്നതിനെക്കുറിച്ച് ആലോചനയിലില്ലെന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞു. ആരായാലും പകച്ച് പോകില്ലേ. ഈ വിറയലൊന്ന് മാറട്ടെ. എന്നിട്ട് ബാക്കി പറയാം എന്നായിരുന്നു റോഷി പ്രതികരണം അവസാനിപ്പിച്ചത്. റോഷിയെ പാര്‍ട്ടി നേതാക്കളടക്കം അനുമോദിക്കുന്നതും കാണാമായിരുന്നു. വിഡിയോ കാണാം. 

ജോസ് കെ.മാണി പക്ഷത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് പ്രതികരണം. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന യുഡിഎഫ് തീരുമാനം പാലിക്കാത്തതിനാലാണ് നടപടി.  ജോസ് പക്ഷത്തിന് മുന്നണിയില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ പറഞ്ഞു. നേതൃത്വം ഉണ്ടാക്കിയ ധാരണ ഇല്ലെന്ന് ജോസ് പക്ഷം വാദിച്ചു.  പല തലത്തില്‍ ചര്‍ച്ചകള്‍ നടത്തി; ആവശ്യത്തിലേറെ സമയവും നല്‍കിയെന്ന് ബെന്നി ബഹനാന്‍ തിരുവനന്തപുരത്ത് പറഞ്ഞു. 

ജോസ് കെ.മാണി പക്ഷത്തെ യു.ഡി.എഫില്‍നിന്ന് പുറത്താക്കിയതില്‍ പ്രതികരണവുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്ഥിതിഗതികള്‍ കലങ്ങിത്തെളിഞ്ഞു വരട്ടെ,  എല്‍ഡിഎഫ് നിലപാടെടുക്കാന്‍ സമയമായിട്ടില്ല. ജോസ് കെ.മാണി വിഭാഗത്തെ യുഡിഎഫ് പുറത്താക്കിയതായി അറിയില്ല. തുടര്‍ന്നും ചര്‍ച്ചയ്ക്ക് പഴുതിട്ടുള്ള നിലപാടാണ് യു.ഡി.എഫിന്റേതെന്നും കോടിയേരി ബാലകൃഷ്ണന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

ജോസ് കെ.മാണി പക്ഷത്തിന്റെ നിലപാട് വ്യക്തമല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍. യുഡിഎഫില്‍ പ്രതിസന്ധിയുണ്ടെന്നുമാത്രമേ ഇപ്പോള്‍ വ്യക്തമായിട്ടുള്ളു. ജോസ് പക്ഷത്തെ എല്‍ഡിഎഫ് സ്വീകരിക്കുമോയെന്ന് ആലോചിക്കേണ്ട സമയമായില്ലെന്നും എ.വിജയരാഘവന്‍ പറഞ്ഞു.

ജോസ് പക്ഷത്തെ നേരത്തേതന്നെ മുന്നണിയില്‍ നിന്ന് പുറത്താക്കേണ്ടതായിരുന്നെന്ന് പി.സി.ജോര്‍ജ് എംഎല്‍എ അഭിപ്രായപ്പെട്ടു.  

MORE IN KERALA
SHOW MORE
Loading...
Loading...