റബര്‍മരങ്ങള്‍ വെട്ടി ചെറുനാരങ്ങ കൃഷി; മികച്ച വിജയം കൊയ്ത് ബാബു ജേക്കബ്

lemon
SHARE

അധികമാരും കൈവയ്ക്കാത്ത ചെറുനാരങ്ങ കൃഷിയിലൂടെ മികച്ച വിജയം കൊയ്യുകയാണ് പാലാ കുമ്പളത്താനത്ത് ബാബു ജേക്കബ്. രണ്ടേക്കറിലെ റബര്‍മരങ്ങള്‍ വെട്ടിനിരത്തി തുടങ്ങിയ കൃഷി കോവിഡ് കാലത്തും ലാഭത്തില്‍ മുന്നേറുന്നു. കഴിഞ്ഞ വര്‍ഷം ബാബു വിളവെടുത്ത് വിറ്റത് ആയിരം കിലോ 

പാലാ കുമ്പളത്താനത്തെ വീടിന്‍റെ തൊടിനിറയെ ഇന്ന് നാരകമാണ്. നാരകം നട്ടയിടം മുടിഞ്ഞിടുമെന്നൊക്കെയാണ്  പറച്ചില്‍. അത് ബാബു ജേക്കബ് അങ് തിരുത്തി. അഞ്ച് വര്‍ഷം മുന്‍പ് 14 നാരക തൈകള്‍ നട്ടായിരുന്നു തുടക്കം. പ്രതി വര്‍ഷം ചുരുങ്ങിയത് ആയിരം കിലോ ചെറുനാരങ്ങ ഇതില്‍ നിന്ന് ലഭിച്ചു. കൃഷി ലാഭത്തിലായതോടെ കഴിഞ്ഞ വര്‍ഷം റബര്‍മരങ്ങള്‍ വെട്ടിക്കളഞ്ഞ് 250 നാരകത്തൈകള്‍ കൂടി നട്ടു, 

നാടൻനാരങ്ങ എന്ന നിലയിൽ കിലോയ്ക്ക് 100 രൂപ അടിസ്ഥാനവിലയിട്ടായിരുന്നു. വിൽപന. പതിവു കടകളും സ്വാശ്രയ മാർക്കറ്റുകളുമായിരുന്നു  മുഖ്യ വിപണികൾ. 

ജൂണ്‍ ജൂലൈ, സെപ്റ്റംബര്‍ ഒക്ടോബര്‍ മാസങ്ങളാണ് ചെറുനാരങ്ങയുടെ സീസണെങ്കിലും വര്‍ഷം മുഴുവന്‍ വിളവ് ലഭിക്കും. തമിഴ്നാട്ടില്‍ നിന്നാണ് കേരളത്തിലേക്ക് നാരങ്ങയെത്തുന്നത്. നിറം കുറവാണെങ്കിലും മണത്തിലും ഗുണത്തിലും നാടന്‍ നാരങ്ങയാണ് കേമന്‍. നാരങ്ങയ്ക്കൊപ്പം പേരയ്ക്കാ കൃഷിയും പുരയിടത്തില്‍ പരീക്ഷിക്കുകയാണ് ബാബു ജേക്കബ്.

MORE IN KERALA
SHOW MORE
Loading...
Loading...