ജീവിതകുരുക്കിൽ കലാകാരൻമാർ; വൈറലായി ‘ആർടിസ്റ്റ്’

vinod-wb
SHARE

ലോക്ഡൗണില്‍ ജീവിതം കുരുക്കിലായ കലാകാരന്മാരുടെ ജീവിതകഥ വരച്ചുകാട്ടി നടന്‍ വിനോദ് കോവൂരിന്‍റെ ഹ്രസ്വചിത്രം. ആര്‍ടിസ്റ്റ് എന്നു പേരിട്ട ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 

കലാകാരന്മാരുടെ ഇന്നത്തെ അവസ്ഥയാണിത്. ലോക്ഡൗണില്‍ രണ്ടര മാസം വീട്ടിലകപ്പെട്ടതോടെ ഞെരുങ്ങിയാണ് പലരുടേയും ജീവിതം. കടം ചോദിക്കാന്‍ അഭിമാനം സമ്മതിക്കില്ലെങ്കിലും വേറെ വഴിയില്ലാതെ ജീവിതത്തിന് മുന്നില്‍ പകച്ചുനില്‍ക്കുന്നവരാണ് ഭൂരിഭാഗവും. നിലവിെല സ്ഥിതി മാറി സാധാരണ നിലയിലേയ്ക്ക് എന്നെത്തുമെന്ന് ഉറപ്പില്ലാത്തതിനാല്‍ കടം വാങ്ങാനും അത്ര ധൈര്യം പോര. വിനോദ് കോവൂരിനെ കൂടാതെ കബനിയും കബീറുമാണ് ചിത്രത്തിലെ മറ്റു പ്രധാനതാരങ്ങള്‍. 

MORE IN KERALA
SHOW MORE
Loading...
Loading...