ആരോഗ്യപ്രവർത്തകർക്കായി 'അപരന്റെ നോവ്'; സ്നേഹം നിറച്ച് പാട്ടൊരുക്കി ബിജിപാൽ

bijipal
SHARE

ലോകം മുഴുവനുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സ്നേഹത്തോടെ ഒരു പാട്ട്. അപരന്റെ നോവ് എന്ന പാട്ട് ഇൗണമിട്ടതും പാടിയതും  ബിജിബാലാണ്. വരികളെഴുതിയത് ബി.കെ ഹരിനാരായണന്‍. എറണാകുളം ജില്ലാ ഭരണകൂടവും, ജില്ലാ മെഡിക്കല്‍ ഓഫിസും ചേര്‍ന്നാണ് പാട്ട്  നിര്‍മിച്ചത്  

അപരന്റെ നോവ് അവനവന്റേതെന്ന് കരുതുന്നതാണ് കരുണ,  ഹരിനാരായണന്റെ ഇൗ വരികളിലുണ്ട് കോവിഡ് പോരാളികളോടുള്ള ആദരം. അകതാരില്‍ ആര്‍ദ്രസ്മരണ ഉണ്ടാകേണ്ടത് അവരോടാണെന്ന് പാട്ട്  നമ്മെ ഓര്‍മിപ്പിക്കുന്നു. സകലവും നിശ്ചലമായ കാലത്ത് സമൂഹത്തിനായി പ്രവര്‍ത്തിച്ച ഓരോരുത്തരും പാട്ടിലൂടെ നമുക്ക് മുന്നിലെത്തും

വിജയകുമാര്‍ പ്രഭാകരനാണ് പാട്ട് സംവിധാനം ചെയ്തിരിക്കുന്നത്. കൂടുതല്‍ ജാഗ്രതയോടെ കാലിടറാതെ നമുക്ക് മുന്നോട്ടുപോകാം എന്ന സന്ദേശത്തോടെയാണ് മൂന്നുമിനിറ്റുള്ള പാട്ട് അവസാനിക്കുന്നത്

MORE IN KERALA
SHOW MORE
Loading...
Loading...