ഒറ്റമുറി കൂരയ്ക്ക് വിട; ശ്രീകാന്തിനും കുടുംബത്തിനും സഹായഹസ്തം

home-electricity
SHARE

ഒറ്റമുറി കൂരയില്‍ വൈദ്യുതി പോലും ഇല്ലാതെ ദുരിത ജീവിതം നയിച്ച കൊടിയത്തൂര്‍ പന്നിക്കോടു സ്വദേശി ശ്രീകാന്തിനും കുടുംബത്തിനും സഹായവുമായി നിരവധിപേര്‍. വീടിന്റെ നിര്‍മാണം മുക്കം ജനമൈത്രി പൊലിസ് ഏറ്റെടുത്തു. മനോരമന്യൂസാണ് ഈ കുടുംബത്തിന്റെ ദുരിതം പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തിച്ചത്. വാര്‍ത്തക്ക് പിന്നാലെ കെ.എസ്.ഇ.ബി വൈദ്യുതിയും എത്തിച്ചു

ഒറ്റമുറി കൂരയില്‍ കഴിയുന്ന ശ്രീകാന്തിന്റെയും  കുടുംബത്തിന്റെയും  ജീവിതം മനോരമന്യൂസിലൂടെ അറിഞ്ഞാണ് മുക്കം പൊലിസ് ഇവരുടെ വീട്ടിലെത്തിയത് . ജീവിതം നേരിട്ടറിഞ്ഞ ഇവര്‍ വീടിന്റെ നിര്‍മാണം ഏറ്റെടുത്തു

തൊട്ടുപിന്നാലെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുമെത്തി. പോസ്റ്റിട്ടു.ലൈന്‍ വലിച്ചു. അങ്ങനെ 16 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ശ്രീകാന്തിന്റെ വീട്ടില്‍ വെളിച്ചമെത്തി

ജനകീയ കമ്മിറ്റി രൂപീകരിച്ച് വീട് നിര്‍മാണം വേഗത്തിലാക്കുമെന്ന് മുസ്്ലീം ലീഗും ഉറപ്പുനല്‍കി. യൂത്ത് കോണ്‍ഗ്രസ് കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി ടിവിയും മുക്കം അഗ്രികള്‍ച്ചറിസ്റ്റ് വര്‍ക്കേഴ്സ് ഡെവലപ്മന്റ് ആന്‍ഡ് കോപറേറ്റീവ് സൊസൈറ്റി കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണും നല്‍കി

MORE IN KERALA
SHOW MORE
Loading...
Loading...