കുഞ്ഞനുറുമ്പിന്റെ വലിയ പ്രതികാരം; വെബ് സീരീസ് ക്രൈം ത്രില്ലറൊരുങ്ങി

ant-wb
SHARE

ആനിമേഷനും ഗ്രാഫിക്സുമില്ലാതെ ഉറുമ്പുകള്‍‌മാത്രം അഭിനയിക്കുന്ന ലിമിറ്റ‍ഡ് വെബ് സീരിയസ് ക്രൈം ത്രില്ലറൊരുക്കി വയനാട്ടുകാരന്‍. വല്യമ്മയുടെ മരണത്തെതുടര്‍ന്ന് കാസര്‍‌കോടുള്ള തറവാട്ടിലെത്തി ലോക് ‍‍ഡൗണില്‍ കുടുങ്ങിയ കല്‍പറ്റ സ്വദേശി കെ.എസ്.വിഷ്ണുദാസാണ് വേറിട്ട ചിത്രീകരണം നടത്തിയത്.

ചെറിയ ഉറുമ്പിന്റെ വലിയ പ്രതികാരമാണ് കഥ. ക്യാമറ, എഡിറ്റിങ്, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം അങ്ങനെയെല്ലാം ഒരു ടൈറ്റില്‍മാത്രമെയുള്ളു. 

കെ.എസ്.വിഷ്ണുദാസ്. പെണ്ണുറുമ്പിന് ശബ്ദം നല്‍കാന്‍ സുഹൃത്തായ സില്‍ജി മാത്യു സഹായിച്ചു. ഉറുമ്പിന്റെ പ്രതികാരം കാണാനായി കാത്തിരിക്കുകയാണ് പ്രേക്ഷകരും.  

MORE IN KERALA
SHOW MORE
Loading...
Loading...