ക്വാറന്‍റീൻ ലംഘിക്കുന്നവർക്ക് പിടിവീഴും; കൊച്ചിയില്‍ 75 ബൈക്ക് പട്രോളിങ് സ്ക്വാഡുകൾ

policepetrol
SHARE

ഹോം ക്വാറന്‍റീൻ ലംഘിച്ച് കറങ്ങി നടക്കുന്നവരെ പൊക്കാന്‍ നിരീക്ഷണം ശക്തമാക്കി കൊച്ചി സിറ്റി പൊലീസ്. കൊച്ചി നഗരത്തില്‍ 75 ബൈക്ക് പട്രോളിങ് സ്ക്വാഡുകളെയാണ് ക്വാറന്‍റീന്‍ നിരീക്ഷണത്തിനായി രംഗത്തിറക്കിയിരിക്കുന്നത്.  നിരീക്ഷണം മാത്രമല്ല, ക്വാറന്‍റീനില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ സഹായവും പൊലീസ് നല്‍കും. 

ആയിരത്തി അഞ്ഞൂറിലധികം പേരാണ് കൊച്ചി നഗരപരിധിയില്‍ വീടുകളില്‍ ക്വാറന്‍റീനില്‍ കഴിയുന്നത്. 24 മണിക്കൂറും പൊലീസിന്‍റെ കര്‍ശന നിരീക്ഷണത്തിലാണിവര്‍. ദിവസം രണ്ടു തവണയെങ്കിലും പൊലീസിന്‍റെ ബൈക്ക് പട്രോളിങ് സ്ക്വാഡുകള്‍ ക്വാറന്‍റീനില്‍ കഴിയുന്നവരുടെ അടുത്തേക്കെത്തും. ഒരു ബൈക്കില്‍ രണ്ട് പൊലീസുകാര്‍ എന്ന കണക്കില്‍ 150 പൊലീസുകാരെയാണ് ക്വാറന്‍റീന്‍ പട്രോളിങ്ങിന് നിയോഗിച്ചിരിക്കുന്നത്.

നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടും പരിസരവും ഡ്രോണ്‍ ക്യാമറകള്‍ ഉപയോഗിച്ചും നിരീക്ഷിക്കുന്നുണ്ട്. വീടുകളില്‍ ക്വാറന്‍റീനില്‍ കഴിയുന്നവര്‍ സിറ്റി പൊലിസിന്‍റെ സ്വരക്ഷ മൊബൈല്‍ ആപ്ലിക്കേഷന്‍ നിര്‍ബന്ധമായും ഡൗണ്‍ലോഡ് ചെയ്യണം. ഈ ആപ്പ് വഴി ഇവര്‍ക്ക് പൊലിസുമായും ആരോഗ്യപ്രവര്‍ത്തകരുമായും ബന്ധപ്പെടാനാകും. ഒറ്റയ്ക്ക് ക്വാറന്‍റീനില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ മരുന്നും ഭക്ഷണസാധനങ്ങളും പൊലീസ് എത്തിച്ച് നല്‍കുന്നുണ്ട്.

MORE IN KERALA
SHOW MORE
Loading...
Loading...