കോവിഡിനൊപ്പം ഡെങ്കിപ്പനിയും; കാസർകോട് 44 രോഗബാധിതർ

dengue-kzrgd
SHARE

കാസര്‍കോട് ആരോഗ്യവകുപ്പിന് ആശങ്കയായി ഡെങ്കിപ്പനി വ്യാപനം. ഒരു മാസത്തിനുളളില്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത് നാല്‍പത്തിനാല് കേസുകള്‍. മഴക്കാലത്തിന് മുന്‍പ് ജില്ലയില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഉൗര്‍ജിതമാക്കുമെന്ന് ഡിഎംഒ മനോരമ ന്യൂസിനോട് പറഞ്ഞു.  

കോവിഡിന്റെ മൂന്നാംഘട്ടത്തില്‍ രോഗബാധിതര്‍ കൂടുന്നതിനൊപ്പം ജില്ലയെ ആശങ്കപ്പെടുത്തുകയാണ് ഡെങ്കിപ്പനിയും. ഏപ്രില്‍ അവസാനം മുതല്‍ മെയ് ഇൗ ആഴ്ചവരെയുളള കണക്ക് പ്രകാരം ഏകദേശം 44പേരാണ് ജില്ലയില്‍ ‍ഡെങ്കിപ്പനി ബാധിച്ച് ചികില്‍സയിലുളളത്.  നൂറിനടുത്ത് പേര്‍ രോഗലക്ഷണങ്ങളോടെ 

നിരീക്ഷണത്തിലാണ്. ആദ്യആഴ്ചകളില്‍  മലയോരമേഖലകളിലായിരുന്നു കൂടുതല്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ ഇപ്പോള്‍ ജില്ലയുടെ വിവിധ മേഖലകളില്‍ ഡെങ്കിപ്പനി വ്യാപകമായി പടരുന്നുണ്ട്.  നിലവില്‍ മലയോര മേഖലയില്‍ മാത്രം മുപ്പത് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചതിനാല്‍ തുടക്കത്തില്‍ ‍െഡങ്കിപ്പനി വ്യാപനത്തെ പ്രതിരോധിക്കാന്‍ കഴിഞ്ഞില്ലെന്ന വിലയിരുത്തല്‍ ആരോഗ്യവകുപ്പിനുണ്ട്ഇൗ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. വീടും പരിസരവും വൃത്തിയാക്കുന്നതിനൊപ്പം പനിയടക്കമുളള ലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യവകുപ്പില്‍ ബന്ധപ്പെടണമെന്നും നിര്‍ദേശിച്ചു. ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഡിഎം 

MORE IN KERALA
SHOW MORE
Loading...
Loading...