മിനി ലോറികളില്‍ കഞ്ചാവ് കടത്ത്; 80 കിലോ കഞ്ചാവുമായി നാലുപേര്‍ പിടിയില്‍

ganj
SHARE

കൊടുങ്ങല്ലൂരില്‍ എണ്‍പതു കിലോ ‍കഞ്ചാവുമായി നാലു പേര്‍ പൊലീസ് പിടിയിലായി. രണ്ടു മിനി ലോറികളിലായിരുന്നു കഞ്ചാവ് കടത്ത്. ജില്ലയില്‍ രണ്ടാഴ്ചയ്ക്കിടെ ഒന്നരക്കോടി രൂപയുടെ കഞ്ചാവാണ് പൊലീസ് പിടിച്ചെടുത്തത്.

 ആന്ധ്രയില്‍ നിന്ന് കഞ്ചാവുമായി കേരളത്തിലേക്ക് യുവാക്കള്‍ കടന്നതായി പൊലീസിന് രഹസ്യവിവരം കിട്ടിയിരുന്നു. റൂറല്‍ പൊലീസിന്റെ വിവിധ സംഘങ്ങള്‍ ഒന്നിച്ചു നടത്തിയ ഓപ്പറേഷനായിരുന്നു വിജയിച്ചത്. മിനി ലോറിയില്‍ രണ്ടു കിലോ കഞ്ചാവുമായി പോയ മൂത്തകുന്നം സ്വദേശി യദുവിനേയും കടവന്‍തുരുത്ത് സ്വദേശി ബിജുവിനേയും ഇരിങ്ങാലക്കുടയിലാണ് പിടികൂടിയത്. ഇവരുടെ മൊഴിപ്രകാരം പിക്കപ്പ് വാനിന്‍റെ നന്പര്‍ കിട്ടി. ആ വണ്ടിയിലാണ് കൂടുതല്‍ കഞ്ചാവെന്ന് പൊലീസ് മനസിലാക്കി. കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് പാലത്തിനു സമീപത്തുവച്ച് നാടകീയമായി വണ്ടി തടഞ്ഞു. വണ്ടിയില്‍ സവാളയാണെന്ന് പറഞ്ഞ് പ്രതികള്‍ രക്ഷപ്പെടാന്‍ നോക്കി. പൊലീസ് സംഘം സവാള ചാക്കുകള്‍ മാറ്റി പരിശോധിച്ചതോടെ പായ്ക്കറ്റുകള്‍ കണ്ടു. ഒരു പായ്ക്കറ്റ് പൊളിച്ചു നോക്കിയപ്പോള്‍ കഞ്ചാവ്. പിന്നെ പ്രതികള്‍ക്കു പിടിച്ചുനില്‍ക്കാനും കഴിഞ്ഞില്ല. പടിയൂര്‍ സ്വദേശി സജീവനും പറവൂര്‍ സ്വദേശി സന്തോഷുമായിരുന്നു വണ്ടിയില്‍.

ആന്ധ്രയില്‍ ഒരു കിലോ കഞ്ചാവിന് മൂവായിരം രൂപയാണ്.  ഇത് കേരളത്തില്‍ എത്തിയാല്‍ ഒരു ലക്ഷം രൂപയായി മാറും. ഒരു കിലോയ്കകു വിറ്റാല്‍ 97,000 രൂപ ലാഭം. ഈ കൊള്ളലാഭം മോഹിച്ച് ക്രിമിനല്‍സംഘങ്ങള്‍ കഞ്ചാവ് കടത്തിലേക്ക് തിരിഞ്ഞു. ആന്ധ്രയില്‍ നിന്ന് കഞ്ചാവ് കേരളത്തിലേക്ക് കടന്നാല്‍ ഉടനെ വിവരം അറിയാനുള്ള സംവിധാനങ്ങള്‍ കേരള പൊലീസിനുണ്ട്. ഇതുപ്രകാരം കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ തൃശൂര്‍ ജില്ലയില്‍ പിടികൂടിയത് നൂറ്റിയന്‍പതു കിലോ കഞ്ചാവാണ്. മദ്യവില്‍പന ഇല്ലാത്തതിനാല്‍ കഞ്ചാവിന് വന്‍ഡിമാന്‍ഡാണ്. ഈ അവസരം മുതലാക്കി കഞ്ചാവ് കടത്തുസംഘങ്ങള്‍ സജീവമാണ്.

MORE IN KERALA
SHOW MORE
Loading...
Loading...