കിടപ്പാടവും വരുമാനവുമില്ല, മകന് കാൻസർ; കനിവ് തേടി വീട്ടമ്മ

nisa-help
SHARE

കാൻസർ ബാധിച്ച എട്ട് വയസുകാരനും ഒന്നര വയസുള്ള മകനും ഉൾപ്പടെ രണ്ട് ആൺമക്കളുമായി ജീവിക്കാൻ കിടപ്പാടവും വരുമാനവുമില്ലാതെ വൈക്കത്തെ വീട്ടമ്മ. കുലശേഖരമംഗലം പാറേപ്പാടം ലക്ഷംവീട് കോളനിയിൽ നിസയാണ് ദുരിത ജീവിതം നയിക്കുന്നത്. രോഗിയായ മകന്റെ ചികിൽസക്കായി സുമനസുകൾ നൽകിയ  5 ലക്ഷത്തിലധികം രൂപ ഭർത്താവും ബന്ധുക്കളും തട്ടിയെടുത്തതായും പരാതി.

2018 ൽ ഒന്നാം ക്ലാസിൽ പഠനം തുടങ്ങിയപ്പോഴാണ് മൂത്ത മകനായ അൻസാറിന് കാൻസർ ബാധിച്ചത്. തിരുവനന്തപുരംRCC യിലെ പരിശോധനയിൽ ന്യൂറോ ബ്ലാസ്റ്റോമ ആണെന്ന് സ്ഥിരീകരിച്ചു.  തിരുവനന്തപുരത്തെ താമസത്തിനും ചികിത്സയ്ക്കുമായി കൂലി പണിക്കാരനായ ഭർത്താവ് അഷ്റഫിൻ്റെ തുച്ചമായ വരുമാനം തികയാതെ വന്നതോടെയാണ് സഹായം തേടിയത്. നിസയുടെ ദുരിതംഅറിഞ വിദേശ മലയാളികളടക്കം 5 ലക്ഷത്തിലധികം രൂപ സംഭാവന നൽകി.  ഈ പണവുമായി ഭർത്താവ് അഷ്റഫ് മുങ്ങി. അനാഥമന്ദിരത്തിൽ താമസിച്ചാണ് നിസ മകന്റെ ചികിൽസ നടത്തിയത്. മൂന്ന് മാസം മുൻപ് വൈക്കത്തെ ബന്ധുവീട്ടിൽ അഭയം തേടി. 

മകന്റെ ശരീരത്തിലെ അവയവങ്ങളെയെല്ലാം രോഗം ബാധിച്ചു.  മാസം തികയാതെ പിറന്ന ഇളയ മകന്റെയും  ഹൃദയ സംബന്ധമായ രോഗം അലട്ടുന്ന നിസയുടെയും തുടർ ചികിത്സ മുടങ്ങി.  ജനമൈത്രി പോലിസിന്റെയുംസന്നദ്ധ പ്രവർത്തകരുടെയും സഹായം കൊണ്ട് കിട്ടുന്ന ആഹാരം കഴിച്ചാണ് നിലവിലെ ജീവിതം.  രോഗബാധിതരായ കുട്ടികളുടെ പട്ടിണി മാറ്റാനെങ്കിലും സുമനസുകളും സർക്കാരും കനിയണമെന്നാണ് ഇവരുടെ അപേക്ഷ. 

നിസാ

A/C No . 10510100223680

ഫെഡറൽ ബാങ്ക്

പൂച്ചാക്കൽ ബ്രാഞ്ച്

IFSC- FDRL 0001051

MORE IN KERALA
SHOW MORE
Loading...
Loading...