സംസ്ഥാനത്ത് തേൻവിപണി പ്രതിസന്ധിയിൽ; 2500 ടൺ കെട്ടിക്കിടക്കുന്നു

honeycrisis-02
SHARE

സംസ്ഥാനത്ത് തേന്‍വിപണി പ്രതിസന്ധിയില്‍. വില്‍ക്കാനാകാതെ രണ്ടായിരത്തി അഞ്ഞൂറ് ടണ്‍ തേന്‍ സംസ്ഥാനത്ത് കെട്ടിക്കിടക്കുന്നു. അന്‍പതിനായിരത്തോളം തേനീച്ചകര്‍ഷകരാണ് ലോക്ക്ഡൗണിനെ തുടര്‍ന്ന് വിപണി നഷ്ടപ്പെട്ട് വലയുന്നത്. ഹോര്‍ട്ടികോര്‍പ്പ് തേന്‍സംഭരിക്കണമെന്ന ആവശ്യമാണ് കര്‍ഷകര്‍ മുന്നോട്ട് വെക്കുന്നത്. 

ലോക്ക്ഡൗണ്‍ ഇളവുകള്‍ വന്നപ്പോള്‍കഴിയുന്നത്ര തേന്‍സംഭരണം നടന്നു. എന്നിട്ടും നാലായിരം ടണ്‍ ലക്ഷ്യമിട്ടിരുന്നിടത്ത് 1500 ടണ്‍ തേന്‍മാത്രമാണ് തേനീച്ച കര്‍ഷകര്‍ക്ക് സംഭരിക്കാനായത്. തേനിലെ ജലാംശം ഇരുപത് ശതമാനമായി കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സംഭരിച്ച 1000 ടണ്‍ വില്‍ക്കാനാവാതെ ഇപ്പോഴും സൂക്ഷിച്ചിരിക്കുകയുമാണ്. ഇങ്ങനെ 87 കോടി രൂപ വിലവരുന്ന 2500 ടണ്‍  തേനാണ്  കര്‍ഷകരുടെ കൈവശമുള്ളത്. വലിയ സാമ്പത്തിക പ്രതിസന്ധിയിലായതിനാല്‍  ഹോര്‍ട്ടികോര്‍പ്പ് തേന്‍വാങ്ങണമെന്ന ആവശ്യമാണ് കര്‍ഷകര്‍ മുന്നോട്ട് വെക്കുന്നത്. 

2018ലെയും 2019 ലെയും പ്രളയം വന്‍ നഷ്ടമാണ് തേനീച്ച കര്‍ഷകര്‍ക്ക് ഉണ്ടാക്കിയത്. ഏകദേശം 45 കോടി രൂപവിലമതിക്കുന്ന തേനീച്ചകോളനികളും  ടണ്‍കണക്കിന് തേനും അന്ന് നഷ്ടപ്പെട്ടു. അതിന്‍റെ ആഘാതം തീരുംമുന്‍പാണ് ലോക്ക്ഡൗണ്‍ ഈ മേഖലയെ പ്രതികൂലമായി ബാധിച്ചത്. 

MORE IN KERALA
SHOW MORE
Loading...
Loading...