കോവിഡ് പോരാളികള്‍ക്ക് മാപ്പിളപ്പാട്ടിന്‍റെ ചേലില്‍ സല്യൂട്ട്; പിന്നില്‍ മിമിക്രി കലാകാരന്‍മാര്‍

mimicryartist-04
SHARE

കോവിഡെന്ന മഹാമാരിയെ പ്രതിരോധിക്കാൻ കരുതലായ് നിൽക്കുന്നവർക്ക് പിന്തുണയും അഭിവാദ്യങ്ങളും അർപ്പിച്ച് ഒരുകൂട്ടം മിമിക്രി താരങ്ങൾ. നടൻ ഗിന്നസ് പക്രുവിന്റെ ഫേസ്ബുക് പേജിലൂടെയാണ് വീഡിയോ പുറത്തിറക്കിയത്. 

മാപ്പിളപ്പാട്ടിന്റെ മൊഞ്ചും ചേലും ചേർത്തുവെച്ച് ഒരു സല്യൂട്ട്.മഹാമാരിയോട് പൊരുതാൻ മുന്നിൽനിന്ന് യത്‌നിക്കുന്ന പോലീസ് ഉൾപ്പടെയുള്ള എല്ലാവർക്കുമായി ഒരു സമർപ്പണം. അതാണീ മിമിക്രി കലാകാരന്മാരുടെ കൂട്ടായ്മ പുറത്തിറക്കിയ സംഗീത ആൽബം. അൻസിൽ റഹ്മാൻ, കലാഭവൻ ജിന്റോ തുടങ്ങി ഒരുകൂട്ടം കലാകാരന്മാരുടെ ലോക്കഡോൺ കാലത്തെ വേറിട്ട ആലോചനയാണ് അതിജീവനത്തിന്റെ കരുതൽ എന്ന ആൽബമായി പുറത്തിറങ്ങിയത്.

ഈ കലാകാരന്മാരുടെ ശ്രമത്തിനു അസിസ്റ്റന്റ് പോലീസ് കമ്മിഷണർ ലാല്ജിയുടെ പിന്തുണയും കിട്ടി. നടൻ ഗിന്നസ് പക്രുവിന്റെ ഫേസ്ബുക്കിലൂടെ റിലീസ് ചെയ്ത വീഡിയോക്ക് നല്ല പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് കിട്ടുന്നത്. നല്ല കാലത്തെ പ്രതീക്ഷിച്ചുള്ള കാത്തിരിപ്പിലും ഈ നല്ല മനസുകൾക്ക് പറയാൻ ഇതേയുള്ളു 

MORE IN KERALA
SHOW MORE
Loading...
Loading...