മലപ്പുറത്ത് നിന്നും യുവതിയെ കാണാതായിട്ട് മൂന്നരമാസം; ദുരൂഹത

rajanimissing-0
SHARE

മലപ്പുറം അരീക്കോട് ആക്കപ്പറമ്പിലെ വീട്ടില്‍ നിന്നു കാണാതായ യുവതിയെ മൂന്നര മാസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല. ഒാട്ടോഡ്രൈവര്‍ മലപ്പന്‍തൊടി പ്രവീണ്‍കുമാറിന്റെ ഭാര്യ രജനി എന്ന മോളിയുടെ തിരോധാനമാണ് ദുരൂഹമായി തുടരുന്നത്.

നാലു വയസും ഏഴു വയസും പ്രായമുളള ഈ മക്കള്‍ അമ്മ തിരിച്ചു വരുമെന്ന പ്രതീക്ഷയില്‍ കാത്തിരുപ്പു തുടങ്ങിയിട്ടു മാസങ്ങളായി. ഫെബ്രുവരി 10ന് രാവിലെയാണ് രജനിയെ വീട്ടില്‍ നിന്നു കാണാതായത്. അന്നു മുതല്‍ ഇന്നു വരേയും ഒാരോ ദിവസും അമ്മ ഉടന്‍ തിരിച്ചെത്തുമെന്നു പറഞ്ഞ് മക്കളെ ആശ്വസിപ്പിക്കുകയാണ് കുടുംബം. മക്കളെ നോക്കണമെന്നും ജീവിതം മടു ത്തുവെന്നുമുളള രജനിയുടെ കത്ത് വീട്ടില്‍ നിന്ന് ലഭിച്ചിരുന്നു. മൂന്നര മാസം പിന്നിടുമ്പോഴും രജനി എങ്ങോട്ടു പോയെന്നും പോലും ധാരണയില്ല. മൊബൈല്‍ ഫോണും കയ്യിലുണ്ടായിരുന്നില്ല. 

വാട്സാപ് വഴി ചിലര്‍ രജനിയുമായി ചാറ്റിങ് നടത്തിയതിന് തെളിവു ലഭിച്ചെങ്കിലും അന്വേഷണം കൂടുതല്‍ മുന്നോട്ടു പോവേണ്ടതുണ്ട്. കേസ് ജില്ല ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും അന്വേഷണം ആരംഭിച്ചിട്ടില്ല. രജനിയുടെ പേരില്‍ വീടു നിര്‍മാണത്തിന് ഫണ്ട് അനുവദിച്ച് പണി ആരംഭിച്ചെങ്കിലും കാണാതായതോടെ തുടര്‍നിര്‍മാണവും മുടങ്ങി കിടക്കുകയാണ്. 

MORE IN KERALA
SHOW MORE
Loading...
Loading...