മല്ലിക ദുരിതകിടക്കയിലായിട്ട് വര്‍ഷം ഒന്നര; ചികിത്സയും ജീവിതവും വഴിമുട്ടി; സഹായിക്കാം ഇവരെ

poorfamily-02
SHARE

നട്ടെല്ലിന് രോഗം  ബാധിച്ച വീട്ടമ്മയെ ചികില്‍സിക്കാന്‍ പണമില്ലാതെ കുടുംബം വലയുന്നു. തൃശൂര്‍ തൊട്ടിപ്പാള്‍ സ്വദേശിയായ മല്ലികയുടെ കുടുംബമാണ് ചികില്‍സയ്ക്കും ദൈനംദിന ജീവിതത്തിനും പണമില്ലാതെ നരകിച്ചു കഴിയുന്നത്.

തൃശൂര്‍ തൊട്ടിപ്പാള്‍ സ്വദേശിയായ മല്ലിക ഒന്നര വര്‍ഷമായി ഈ കിടപ്പാണ്. പരസഹായമില്ലാതെ എണീക്കാന്‍ കഴിയില്ല. ഭര്‍ത്താവ് മണി ചുമട്ടുതൊഴിലാളിയായിരുന്നു. ഹൃദ്രോഗം വന്നതോടെ ജോലിയ്ക്കു പോകാന്‍ കഴിയുന്നില്ല. ഈ ദമ്പതികള്‍ക്കു മക്കളില്ല. ഹൃദ്രോഗം മൂലം അവശനായി മണിയും ഇടയ്ക്കിടെ ആശുപത്രിയിലാണ്. വീട്ടമ്മയ്ക്കാണെങ്കില്‍ ശുചിമുറിയില്‍ പോകാന്‍ പോലും കഴിയില്ല. ഈ കുടുംബം പട്ടിണിയിലാണെന്ന് അറിഞ്ഞതോടെ നാട്ടുകാര്‍ ഇടപ്പെട്ടു. ചികില്‍സ സഹായ സമിതി രൂപികരിച്ചു. ബാങ്കില്‍ നിന്ന് വായ്പയെടുത്തും സ്ഥലം വിറ്റും കിട്ടിയ പതിനഞ്ചു ലക്ഷം രൂപയോളം ഇതിനോടകം ചികില്‍സയ്ക്കായി ചെലവിട്ടു. എന്നിട്ടും, ഇരുവരുടേയും അസുഖം ഭേദമായില്ല. വീട്ടിലേയ്ക്കു വേണ്ട ഭക്ഷണ സാധനങ്ങള്‍ പോലും അയല്‍വാസികളുടെ കാരുണ്യമാണ്. നേരത്തെ മനോരമ ന്യൂസില്‍ സംപ്രേഷണം ചെയ്ത വാര്‍ത്ത കണ്ട് പ്രക്ഷേകര്‍ ഒന്നരലക്ഷം രൂപ സഹായിച്ചിരുന്നു. പക്ഷേ, ചികില്‍സയ്ക്ക് ഇനിയും പണം വേണം. 

പ്രതിമാസം മുപ്പത്തിയ്യായിരം രൂപയുടെ ഇന്‍ജക്ഷന്‍ വേണം വീട്ടമ്മയുടെ ചികില്‍സയ്ക്കു. ഇതിനു പുറമെ, മരുന്നും ആശുപത്രി ചെലവും വേറെ. ഇനി ഇവരുടെ ജീവിതം മുന്‍പോട്ട് കൊണ്ടുപോകാന്‍ ആരെങ്കിലും സഹായിക്കണം.

MORE IN KERALA
SHOW MORE
Loading...
Loading...