ഭൗമദിനത്തിൽ വിദ്യാർഥികൾക്കായി ചെടിനടൽ മൽസരം; മാതൃകയായി സ്കൂൾ

earth-day
SHARE

ലോക ഭൗമദിനത്തിൽ വിദ്യാർത്ഥികൾക്കായി ചെടിനടൽ മല്‍സരം സംഘടിപ്പിച്ച്  കാലടി ശ്രീ ശാരദ ഹയർസെക്കൻഡറി സ്കൂൾ.  ലോക്ക് ഡൗണിൽ സ്വന്തം വീട്ടുമുറ്റത്താണ് കുട്ടികൾ ചെടിനട്ടത്. പ്രമുഖർ ഭൗമദിന സന്ദേശവുമായി എത്തി.

ഭൂമിയുടെ നാളേക്കായി ഒരു തൈ നടാം. സുഗതകുമാരിയുടെ കവിത കേട്ടാണ് കുട്ടികൾ മുന്നിട്ടിറങ്ങിയത്. ഗായകൻ ജി.വേണുഗോപാൽ കവിത പാടി. കവിതയ്ക്ക് ശേഷം" ഭൂമിയും പരിസരവും ഞാൻ സംരക്ഷിക്കും" എന്ന പ്രതിജ്ഞ വീഡിയോ കോൺഫെറെൻസിങ്ങിൽ പലയിടങ്ങളിൽ നിന്നായി കുട്ടികൾ ഏറ്റു ചൊല്ലി. തുടർന്നായിരുന്നു തൈ നടൽ 

മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ വിദ്യാർത്ഥികൾക്ക് ഭൗമദിന സന്ദേശം നൽകി.കോവിഡ് കാലത്ത് സാമൂഹിക അകലമെന്ന സന്ദേശവും ഉയർത്തിപിടിച്ചാണ് ശാരദ ഹയർ സെക്കന്ററി സ്കൂൾ ഭൗമ ദിനം ആചരിച്ചത് തൈ നടലിന്റെ വിഡിയോ വിദ്യാർത്ഥികൾ ക്ലാസ് ടീച്ചർക്ക്  അയച്ചുകൊടുക്കണം. അതെല്ലാം സ്കൂളിന്റെ ഫേസ്ബുക്ക് പേജിൽ പ്രദർശിപ്പിക്കും 

MORE IN KERALA
SHOW MORE
Loading...
Loading...