ട്രെയിനുകളിൽ ഐസൊലേഷന്‍ വാര്‍ഡൊരുക്കി റെയിൽവേ; 60 കോച്ചുകൾ തയ്യാർ

train-10
SHARE

ലോക്ക് ഡൗണ്‍ സമയത്തെ ഡല്‍ഹി കോവിഡ് പ്രതിരോധത്തിനായി ട്രെയിനുകളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ തയാറാക്കി റയില്‍വേ. തിരുവനന്തപുരം ഡിവിഷന് കീഴിലെ നാല് സ്റ്റേഷനുകളിലായി 60 കോച്ചുകളാണ് വാര്‍ഡുകളാക്കുന്നത്. ഒരു കോച്ചില്‍ 16 പേരെ കിടത്താനുള്ള സൗകര്യം ഉണ്ട്.  

ഉള്ളില്‍ കാര്യമായ മാറ്റങ്ങളൊന്നും വരുത്താതെയാണ്  ഐസൊലേഷന്‍ വാര്‍ഡുകളുടെ ക്രമീകരണം. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് പുറമെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് താമസിക്കാനുള്ള സൗകര്യവുമുണ്ട്. കൈകഴുകാനുള്ള സൗകര്യങ്ങളും ശുചിമുറി സംവിധാനങ്ങളും മെച്ചപ്പെടുത്തി. പൂര്‍ണമായും അടച്ചിട്ട നിലയിലായതിനാലും ശീതീകരണസംവിധാനം ഉപയോഗിക്കാന്‍ കഴിയാത്തതിനാലും ചൂടാണ് പ്രധാനപ്രശ്നം 

തിരുവനന്തപുരം സ്റ്റേഷനില്‍ പതിനാറും കൊച്ചുവേളിയില്‍ പതിനൊന്നും കോച്ചുകളാണ് വാര്‍ഡുകളാക്കുന്നത്. ശേഷിച്ചവ നാഗര്‍കോവില്‍,എറണാകുളം സ്റ്റേഷനുകളിലാണ്. ഒരാഴ്ചക്കുള്ളില്‍ മുഴുവന്‍ വാര്‍ഡുകളുടേയും നിര്‍മാണം പൂര്‍ത്തിയാകും.

MORE IN KERALA
SHOW MORE
Loading...
Loading...