അഴിക്കുള്ളിൽ നിന്നൊരു കൈത്താങ്ങ്; മാസ്കിനും സാനിറ്റൈസറിനും പിന്നാലെ ഗൗണും

jailgown-web
SHARE

മാസ്കിനും സാനിറ്റൈസറിനും പിന്നാലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വേണ്ട വസ്ത്രങ്ങള്‍ നിര്‍മിച്ച് നല്‍കിയും ജയിലിനുള്ളില്‍ നിന്ന് കൈത്താങ്ങ്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തടവുകാരാനാണ് ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് വേണ്ട ഗൗണുകള്‍ നിര്‍മിക്കുന്നത്. ജയില്‍ വകുപ്പിന് പിന്നാലെ പൊലീസും മാസ്കുകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചു.

റോഡിലോ ആശുപത്രിയിലോ കമ്മ്യൂണിറ്റി കിച്ചനിലോ ഒന്നും ഇറങ്ങി കോവിഡ് പ്രതിരോധ രംഗത്ത് പങ്കാളിയാകാന്‍ ജയിലിനുള്ളിലുള്ളവര്‍ക്ക് സാധിക്കില്ല. പക്ഷെ കേരളത്തിലെ രോഗവ്യാപനത്തിന്റെ തുടക്കം മുതല്‍ ജയിലറകളും സജീവമാണ്. മാസ്ക് നിര്‍മാണമായിരുന്നു ആദ്യം ഏറ്റെടുത്ത ദൗത്യം. പിന്നീടത് സാനിറ്റൈസറിലേക്ക് കടന്നു. ഇനി ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കുമുള്ള ഗൗണുകള്‍ തയ്ക്കുന്ന തിരക്കിലാണ്. ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ആവശ്യപ്പെട്ടപ്രകാരം അഞ്ഞൂറ് ഗൗണുകളാണ് ആദ്യം നിര്‍മിക്കുന്നത്.

ഒരു ലക്ഷം മാസ്കുകളും രണ്ടായിരം ലീറ്റര്‍ സാനിറ്റൈസറും ഇതിനകം നിര്‍മിച്ച് കഴിഞ്ഞു. ഗൗണ്‍ നിര്‍മാണത്തിനിടയില്‍ അവ തുടരുന്നുമുണ്ട്. അതേസമയം ജയിലുകാരേപ്പോലെ സ്വന്തം നിലയില്‍ മാസ്ക് നിര്‍മിക്കാനാണ് ഇനി പൊലീസിന്റെയും തീരുമാനം. ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്ക് പുറമേ പൊതുജനങ്ങള്‍ക്കും നല്‍കാനായാണ് ഒരു ലക്ഷം മാസ്ക് നിര്‍മിക്കുന്നത്.

MORE IN KERALA
SHOW MORE
Loading...
Loading...