‘കോവിഡിനെ എത്ര പേടിക്കണം?’; മനോരമ ന്യൂസും ഫെയ്സ്ബുക്കും ഒന്നിക്കുന്നു

845x440-Townhall
SHARE

ലോകമൊട്ടാകെ അരലക്ഷത്തിലധകം പേരുടെ ജീവന്‍ കവര്‍ന്ന കോവിഡ്-19 എന്ന മഹാമാരി ജനങ്ങളുടെ നെഞ്ചിടിപ്പേറ്റുകയാണ്. ഈ പകർച്ചവ്യാധിയുടെ സ്വഭാവരീതികളെക്കുറിച്ച് ഇപ്പോഴും നിരവധി സംശയങ്ങളാണ്. കാരണം  ഈ പ്രത്യേക വൈറസ് മൂലം ആദ്യമായുണ്ടാകുന്ന മഹാവ്യാധിയാണിത്.

ഈ സന്ദര്‍ഭത്തിലാണ് കോവിഡ് 19നെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി മനോരമ ന്യൂസിലൂടെ വിദ്ഗദ സംഘം നൽകുന്നത്. ഇന്ത്യയില്‍ ഇതാദ്യമായി ഒരു പ്രാദേശിക ഭാഷാ ചാനലുമായി ഫെയ്സ്ബുക്ക് കൈകോര്‍ത്ത് അവതരിപ്പിക്കുന്ന പ്രത്യേക തല്‍സമയ ഷോയാണ് ഇത്. രാത്രി 9 മണിക്ക് മനോരമ ന്യൂസിലും മനോരമ ന്യൂസിന്റെ ഫെയ്സ്ബുക്ക് പേജിലും പരിപാടി തൽസമയം കാണാം.

സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ ശൈലജ, തിരുവനന്തുപരം എംപി ശശി തരൂർ, നിതി ആയോഗ് സി ഇ ഒ അമിതാഭ് കാന്ത്, പത്തനംതിട്ട കല്കടർ പി.ബി നൂഹ് എന്നിവർക്ക് പുറമേ വിദ്ഗദ ഡോക്ടർമാരും കോവിഡിനെ അതിജീവിച്ചവരും പരിപാടിയിൽ പങ്കെടുക്കും. മനോരമ ന്യൂസിന്റെ ഫെയ്സ്ബുക്ക് പേജിൽ കമന്റായോ മെസേജായോ പ്രേക്ഷകർക്കും സംശയങ്ങളും ചോദ്യങ്ങളും ഉന്നയിക്കാം. ഈ ലിങ്കില്‍ തല്‍സമയം പരിപാടി കാണാം.

https://www.facebook.com/manoramanews/

MORE IN KERALA
SHOW MORE
Loading...
Loading...