ഭക്ഷണം പകുതിയായി കുറച്ച് കോട്ടക്കല്‍ നഗരസഭ; അതിഥി തൊഴിലാളികൾക്ക് കിറ്റുകൾ

foodkottakkal-05
SHARE

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം ഏറ്റവും അധികം പേര്‍ക്ക് സമൂഹ അടുക്കള വഴി  ഭക്ഷണം പാചകം ചെയ്തു നല്‍കിയിരുന്ന മലപ്പുറം കോട്ടക്കല്‍ നഗരസഭ വിതരണം ചെയ്യുന്ന ഭക്ഷണം പകുതിയായി കുറക്കാന്‍ തീരുമാനിച്ചു. അതിഥി തൊഴിലാളികള്‍ക്ക് പാചകം ചെയ്ത ഭക്ഷണത്തിനു പകരം ഭക്ഷണക്കിറ്റുകള്‍ നല്‍കിയാല്‍ മതിയെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിനു പിന്നാലെയാണ് തീരുമാനം.

കഴിഞ്ഞ ആറു ദിവസമായി 2750 പേര്‍ക്ക് പാചകം ചെയ്ത ഭക്ഷണം ഉച്ചക്കു മുന്‍പെ നഗരസഭ വീടുകളില്‍ എത്തിച്ചു നല്‍കുന്നുണ്ട്. കുടുംബശ്രീയുടെ സഹകരണത്തോടെയാണ് പാചകം. എന്നാല്‍ ഇതരതൊഴിലാളികള്‍ക്ക് മലയാളികള്‍ പാചകം ചെയ്യുന്ന ഭക്ഷണത്തിന്റെ രുചി ഇഷ്ടപ്പെടുന്നില്ലെന്ന പരാതി ഉയര്‍ന്നതോടെയാണ് ഇനി മുതല്‍ ഭക്ഷണസാധനങ്ങള്‍ നല്‍കിയാല്‍ മതിയെന്ന് തീരുമാനിച്ചത്. 

പച്ചക്കറി വാങ്ങാന്‍ ഒഴികെ നഗരസഭയുടേയും സര്‍ക്കാരിന്റേയും ഫണ്ട് കാര്യമായി ചിലവഴിക്കാതെയാണ് ഭക്ഷണവിതരണം. മറ്റു സാധനങ്ങളെല്ലാം സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും നല്‍കുകയായിരുന്നു പതിവ്. എണ്ണം കുറഞ്ഞെങ്കിലും ആവശ്യക്കാര്‍ക്ക് വരും ദിവസങ്ങളിലും ഭക്ഷണവിതരണമുണ്ട്. സമൂഹ അടുക്കള വഴി 20 രൂപ വാങ്ങി ഭക്ഷണം നല്‍കാനാണ് നിര്‍ദേശമെങ്കിലും പണം ഈടാക്കാതെയാണ് വിതരണം.

MORE IN KERALA
SHOW MORE
Loading...
Loading...