'ഹാപ്പി ഹോം'... ഇനി ഐസലേഷൻ; വീട് വിട്ട് കൊടുത്ത് മുൻ എംഎൽഎയുടെ കുടുംബം; മാതൃക

isolation
SHARE

കോവിഡ് പത്തൊന്‍പതിനെ ഒന്നിച്ചുചെറുക്കുന്ന മലയാളിക്ക് തിരുവല്ലയില്‍നിന്ന് മറ്റൊരു മാതൃകകൂടി. ഐസലേഷന്‍ വാര്‍ഡിനായി സ്വന്തംവീടുപോലും വിട്ടുകൊടുത്തിരിക്കുകയാണ് മുന്‍ എംഎല്‍എ, വി.പി.പി നമ്പൂതിരിയുടെ കുടുംബം. വീ‌ടിന്‍റെ താക്കോല്‍ ഉ‌‌ടമസ്ഥരില്‍നിന്ന് തിരുവല്ല സബ് കലക്ടര്‍ ഡോ.വിനയ് ഗോയല്‍ സ്വീകരിച്ചു. 

'ഹാപ്പി ഹോം'... അതാണ് 1952ല്‍ ഈ നാടിനെ പ്രതിനിധീകരിച്ചിരുന്ന വി.പി.പി നമ്പൂതിരിയുടെ വീടിന്‍റെ പേര്. ഏറെനാളായി അടച്ചിട്ടിരിക്കുകയായിരുന്നു. നാ‌ട് ഒരു മഹാമാരിയെ പ്രതിരോധിക്കാന്‍ ആവുന്നതെല്ലാം ചെയ്യുമ്പോള്‍ , വിപിപിയുടെ പിന്‍മുറക്കാര്‍ ,  കില ഡയറക്ടര്‍ ഡോ. ജോയ് ഇളമണ്‍ , സഹോദരങ്ങളായ അനന്ദ്, പ്രമോദ് എന്നിവര്‍ ഒന്നിച്ചൊരു തീരുമാനമെടുത്തു. വൈകാരികത ഏറെ തളംകെട്ടിക്കിടക്കുന്ന സ്ഥലമാണെങ്കിലും, കുടുംബവീട് ഐസലേഷന്‍ വാര്‍ഡിനായി വിട്ടുകൊടുക്കുക. 

എംഎല്‍എ മാത്യു ടി. തോമസിന്‍റെ സാന്നിധ്യത്തില്‍ തിരുവല്ല സബ് കലക്ടര്‍ ഡോ. വിനയ് ഗോയല്‍ വീടിന്‍റെ താക്കോല്‍ സ്വീകരിച്ചു.  തിരുവല്ല പെരിങ്ങരയിലെ പത്താംവാര്‍ഡിലാണ് വീട്. മൂവായിരം ചതുരശ്ര അടിയില്‍ നാല് കിടപ്പുമുറുകളുള്‍പ്പെടെ സൗകര്യമുണ്ട്. അത്യാവശ്യസാഹചര്യമുണ്ടായാല്‍ ഉപയോഗപ്പെടുത്താം. നാ‌ടിന് മാതൃകയും കരുതലുമാകുന്ന തീരുമാനം.

MORE IN KERALA
SHOW MORE
Loading...
Loading...