ഉദ്യോഗസ്ഥൻ അവധിയിൽ; തിരികെ വിളിച്ച് പഞ്ചായത്ത്; ടാക്സി കൂലി 12000 രൂപ

taxi-cash
SHARE

ജനതാ കർഫ്യൂ അവധിയിൽ നാട്ടിലേക്കു പോയ ഉദ്യോഗസ്ഥനെ ജില്ലകൾ തോറുമുള്ള കോവിഡ് 19 ലോക് ഡൗൺ മറികടന്നു പ്രത്യേക വാഹനത്തിൽ പഞ്ചായത്തിലെത്തിച്ചു. മധൂർ പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് രതീഷ് ബാബുവിനെയാണു പഞ്ചായത്തിൽ നിന്നു ടാക്സി അയച്ച് എറണാകുളം ജില്ലയിലെ വീട്ടിൽ നിന്നു മധൂർ പഞ്ചായത്തിൽ തിരികെ എത്തിച്ചത്. അങ്ങോട്ടും ഇങ്ങോട്ടും 800 കിലോമീറ്റർ ടാക്സിക്കൂലിയായുള്ള 12000 രൂപ പഞ്ചായത്ത് ഫണ്ടിൽ നിന്നു നൽകേണ്ടി വരും.

കോവിഡ് വ്യാപനം അതിസങ്കീർണമായി തുടരുന്ന ജില്ലയിലെ പ്രധാന പഞ്ചായത്തുകളിൽ ഒന്നാണു മധൂർ. ഈ സാഹചര്യത്തിലാണു ജോലി ചെയ്യാൻ ഈ ജീവനക്കാരനെ വാഹനം അയച്ചു വരുത്തിയത്. 10 കോവിഡ് പോസിറ്റീവ് രോഗികളുണ്ട് പഞ്ചായത്തിൽ. 241 പേർ വീടുകളിലും ഒരാൾ പഞ്ചായത്തിന്റെ കോവിഡ് കെയർ സെന്ററിലും നിരീക്ഷണത്തിലാണ്.

പഞ്ചായത്തിനു ഹെൽത്ത് ഇൻസ്പെക്ടർ ഇല്ല. കുമ്പള പഞ്ചായത്ത് ഇൻസ്പെക്ടർക്കാണ് ചുമതല. കോവിഡ് നിരീക്ഷണത്തിലുള്ളവർക്കുൾപ്പെടെ ആവശ്യമായ ഭക്ഷണം നൽകാൻ സാമൂഹിക അടുക്കള ഒരെണ്ണമാണു സജ്ജീകരിച്ചിട്ടുള്ളത് മധൂർ പഞ്ചായത്ത് ഉദ്യോഗസ്ഥനെ വാഹനം അയച്ചു വരുത്തിയതുപോലെ അവധിയിലുള്ള മറ്റു ജില്ലകളിലെ വീടുകളിൽ കഴിയുന്ന ജീവനക്കാരെയും വാഹനം അയച്ചു വരുത്താനുള്ള നടപടികളിലാണ് അധികൃതർ.

MORE IN KERALA
SHOW MORE
Loading...
Loading...