പാർക്കിങ്ങിന് ലക്ഷങ്ങൾ; പറക്കാനാവാതെ വിമാനങ്ങൾ; വലഞ്ഞ് കമ്പനികൾ

nedumbassery-lockdown
SHARE

ലോക്ഡൗണ്‍ നടപടികളുടെ ഭാഗമായി കേന്ദ്ര വ്യോമയാന വകുപ്പിന്റെ നിർദേശത്തെത്തുടർന്ന് വിമാനത്താവളങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സർവീസ് അവസാനിപ്പിച്ച് നിറുത്തിയിട്ടിരിക്കുന്നത് 13 വിമാനങ്ങളാണ്. 3 സ്പൈസ് ജെറ്റ്, 8 ഇൻഡിഗോ, 2 എയർ ഇന്ത്യ എന്നിവ. രാജ്യത്താകെ 650 വിമാനങ്ങൾ പല താവളങ്ങളിലായി നിറുത്തിയിട്ടിട്ടുണ്ടെന്നാണ് കണക്ക്.

മാർച്ച് 25ന് ഇൻഡിഗോയുടെ മുംബൈ വിമാനമാണ് അവസാനമായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങിയത്. കോവിഡ് - 19ന്റെ പശ്ചാത്തലത്തിൽ സർവീസ് അവസാനിപ്പിച്ച ഇവയുടെ പാർക്കിങ് ഫീസായി ലക്ഷങ്ങൾ വിമാനത്താവളങ്ങളിൽ നൽകേണ്ടിവരും.

അതേസമയം പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഈ പാർക്കിങ് ഫീസ് ഒഴിവാക്കിത്തരണമെന്ന് കമ്പനികൾ സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ട്. നിലവിൽ ചരക്ക് വിമാനങ്ങൾ മാത്രമാണ് കൊച്ചി വിമാനത്താവളത്തിൽ ലോക്ഡൗണിന് ശേഷം വരികയും പോകുകയും ചെയ്യുന്നത്.

MORE IN KERALA
SHOW MORE
Loading...
Loading...