ഒളിച്ചിരിക്കുന്നുവെന്ന് വ്യാജപ്രചരണം; കുടുംബത്തിന് ഊരുവിലക്കും അസഭ്യവർഷവും; നഴ്സ് ലൈവില്‍

nurse-fake
SHARE

ദുബായിൽ ജോലി ചെയ്യുന്ന നഴ്സ് കോവിഡ് ബാധിതയായി വീട്ടിൽ വന്ന് ഒളിച്ചിരിക്കുന്നുവെന്ന് അഭ്യൂഹം പരന്നതിനെ തുടർന്ന് പ്രായമായ മാതാപിതാക്കൾക്ക് ഉൗരുവിലക്കും ഫോണിലൂടെ അസഭ്യവർഷവും. ചെങ്ങന്നൂർ മംഗലം സെന്റ് തോമസ് മർത്തോമ്മാ പള്ളിക്കു സമീപം തോന്നിൽക്കണ്ടത്തിൽ ബെന്നി മാത്യുവിനും കുടുംബത്തിനുമാണ് ദുരനുഭവം. ഒടുവിൽ മകൾ അൻസു ടിജു ദുബായിൽ ജോലി ചെയ്യുന്ന ആശുപത്രിയിൽ നിന്ന് ലൈവ് ആയി വിഡിയോ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ച ശേഷമാണ് ഭീഷണി കുറഞ്ഞത്.

ബെന്നി മാത്യുവിന്റെ രണ്ടു മക്കളിലൊരാളായ അൻസു ഭർത്താവുമൊത്ത് ദുബായിലാണ്. ഏപ്രിൽ 8ന് അവധിക്ക് നാട്ടിലെത്താനിരിക്കുകയായിരുന്നു അൻസുവും ഭർത്താവും. ദുബായിലും കോവിഡ് ഭീതിയായതോടെ  അവധിക്ക് വരാനാകില്ലെന്ന് അറിയിച്ചിരുന്നു. അപ്പോഴാണ് അൻസു കോവിഡ് ബാധിച്ച് വീട്ടിൽ വന്ന് ഒളിച്ചിരിക്കുകയാണെന്ന് വ്യാജപ്രചാരണം ഉണ്ടായത്.

MORE IN KERALA
SHOW MORE
Loading...
Loading...