കുഞ്ഞുടുപ്പ് തൽക്കാലം അഴിച്ചുവച്ച് ‘പോപ്പീസ്’; ഒരു യൂണിറ്റ് മാസ്ക് നിർമാണത്തിൽ

poppees-web
SHARE

മാസ്ക്ക് ക്ഷാമം പരിഹരിക്കാന്‍ ജില്ല ഭരണകൂടത്തിനൊപ്പം ചേര്‍ന്ന് ലക്ഷക്കണക്കിന് മാസ്ക്കുകളാണ് കുഞ്ഞുടുപ്പുകളുടെ ബ്രാന്‍ഡായ പോപ്പീസ് ഗ്രൂപ്പ് സൗജന്യമായി നിര്‍മിച്ചു നല്‍കുന്നത്. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും മാസ്ക്കുകള്‍ ആവശ്യാനുസരണം എത്തിച്ചു നല്‍കുന്നുണ്ട്. 

ക്ഷാമം അറിഞ്ഞതോടെയാണ് നിര്‍മാണ യൂണിറ്റിന്‍റെ ഒരു ഭാഗം തന്നെ മാസ്ക്കു നിര്‍മാണത്തിനായി മാറ്റിവക്കാന്‍ തീരുമാനിച്ചത്. കുഞ്ഞുടുപ്പുകള്‍ നിര്‍മിക്കാന്‍ കരുതിവച്ച നിലവാരമുളള തുണികൊണ്ട് മാസ്ക്കുകള്‍ നിര്‍മിച്ച് ആവശ്യാനുസരണം കൈമാറുന്നുണ്ട്. ജില്ല ഭരണകൂടത്തിനൊപ്പം കുടുംബശ്രീക്കും ആരോഗ്യ, വൈദ്യുതി, തദ്ദേശസ്ഥാപനങ്ങള്‍ക്കുമെല്ലാം മാസ്ക്കുകള്‍ വിതരണം ചെയ്യുന്നുണ്ട്. 

ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കും മുന്‍പ് ക്ലബുകള്‍ വഴി ഗ്രാമങ്ങളിലേക്കും പതിനായിരക്കണക്കിനു മാസ്ക്കുകള്‍ വിതരണത്തിന് എത്തിച്ചു കഴിഞ്ഞു. ആവശ്യക്കാര്‍ ബന്ധപ്പെട്ടാന്‍ കൂടുതല്‍ ഭാഗങ്ങളിലേക്ക് മാസ്ക്ക് എത്തിക്കാമെന്നും അറിയിച്ചിട്ടുണ്ട്. 

MORE IN KERALA
SHOW MORE
Loading...
Loading...