അവശ്യവസ്തുക്കളുടെ വില നിയന്ത്രണത്തിന് കർമ്മപദ്ധതി; നടപടി

price-web
SHARE

പഴം പച്ചക്കറി തുടങ്ങി അവശ്യവസ്തുക്കളുടെ വിലനിയന്ത്രിക്കാന്‍ കോഴിക്കോട് കോര്‍പ്പറേഷന്റെ കര്‍മ്മപദ്ധതി. മൊത്തവിലയുടെ ഇരുപത് ശതമാനത്തിലധികം വില ഈടാക്കുന്ന ചില്ലറവില്‍പ്പനക്കാര്‍ക്കെതിരെ കര്‍ശന നടപടി. നഗരസഭയുടെ ആരോഗ്യവിഭാഗം പരിശോധന കര്‍ശനമാക്കി.  

ഒാരോ ദിവസം പഴം പച്ചക്കറി എന്നിവയുെട മൊത്തവില നഗരസഭ പുറത്തുവിടും, ഇതിന്റെ 20ശതമാനത്തിലധികം ഈടാക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും.ഇന്ന് നഗരസഭ പുറത്തുവിട്ട മൊത്തവില ഇങ്ങിനെ 

ഉള്ളി 30, കിഴങ്ങ് 30, മുളക് 50,ഇഞ്ചി 80,ചേന 25,ഇളവന്‍ 20 മത്തന്‍ 20 കയ്പ്പക്ക 30 പടവലം 25 വഴുതിന 25 മുരിങ്ങ 35 

ഇങ്ങിനെ ഒാരോ വിലവിവരവും മൊത്തവിതരണക്കാരില്‍ നിന്ന് ശേഖരിച്ച് ചില്ലറവില്‍പ്പനക്കടകളില്‍ പരിശോധിക്കും

രാവിലെയും ഉച്ചക്കും വൈകീട്ടും ഒാരോ സ്കോഡുകള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തും, ഉപഭോക്താക്കള്‍ക്കും പരാതി അറിയിക്കാം.കോറോണയുടെ മറവില്‍ അവശ്യസാധനങ്ങളുടെ പൂഴ്ത്തിവെപ്പും കൊള്ളയും തടയാനാണ് പദ്ധതി

MORE IN KERALA
SHOW MORE
Loading...
Loading...