അനുസരിക്കാത്തവരെ ചട്ടം പഠിപ്പിച്ച് പൊലിസ്; പരിശോധന കർക്കശമാകും

clt-web
SHARE

കോഴിക്കോട് ജില്ലയിൽ വിലക്ക് ലംഘിച്ച് നിരത്തിലിറങ്ങിയവർക്കെതിരെ കർശന നടപടി. ആവശ്യം കൃത്യമായി എഴുതി വാങ്ങിയും മുഖാവരണം ധരിപ്പിച്ചുമാണ് പലരെയും യാത്ര തുടരാൻ അനുവദിച്ചത്. ഓരോ സ്റ്റേഷനിലും അഞ്ച് വീതം സംഘമായി തിരിഞ്ഞായിരുന്നു പൊലീസ് പരിശോധന.  

യാത്രാ ലക്ഷ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് പലർക്കും മറുപടിയില്ല. വാഹനങ്ങളുടെ താക്കോൽ കൈക്കലാക്കി നിയന്ത്രണങ്ങളെക്കുറിച്ച് പൊലീസ് ക്യത്യമായ  ബോധവൽക്കരണം നൽകി.  അത്യാവശ്യക്കാരോട് ശരിയായ വിവരം എഴുതി നൽകിയ ശേഷം നീങ്ങിയാൽ മതിയെന്ന് നിർദേശം. പലരും തുണ്ട് കടലാസിൽ വിവരം രേഖപ്പെടുത്തി നൽകി. മുഖാവരണമില്ലാത്തവരോട് തൂവാല കൊണ്ട് മുഖം മറയ്ക്കണമെന്ന് പൊലീസ് അറിയിച്ചു. അത്യാവശ്യക്കാരല്ലാത്ത പലരും വന്ന വഴി മടങ്ങി. നഗരപരിധിയിൽ പതിവ് ദിവസങ്ങളിലേതിന് സമാനമായ തിരക്കും അനുഭവപ്പെട്ടു. നടപടി ഇനിയും കർക്കശമാക്കുമെന്ന് എസ്.പി. 

റൂറൽ സ്റ്റേഷൻ പരിധിയിൽ 105 പ്രത്യേക സംഘം നിയമ ലംഘനം പരിശോധിക്കാനിറങ്ങി. റോഡിൽ പ്രത്യേക ബാരിക്കേഡ് സ്ഥാപിച്ചും ക്യാമറ നിരീക്ഷണത്തിലൂടെയുമാണ് ഡി.വൈ.എസ്.പി മാരുടെ നേതൃത്വത്തിലുള്ള  നഗരത്തിലെ വാഹന പരിശോധന. 

MORE IN KERALA
SHOW MORE
Loading...
Loading...