അവരിനി ഗൾഫ് കാണില്ല; പാസ്പോർട്ട് കണ്ടുകെട്ടും; കടുപ്പിച്ച് കലക്ടർ

collector-24
SHARE

നിയന്ത്രണങ്ങൾ ലംഘിച്ച് സമൂഹത്തെ പ്രതിസന്ധിയിലാക്കിയ പ്രവാസികൾ ഇനി ഗൾഫ് കാണില്ലെന്ന് കാസർകോട് ജില്ലാ കലക്ടർ ഡോ.സജിത്ത് ബാബു. ഇരുവരുടെയും പാസ്പോർട്ട് കണ്ടുകെട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യപ്രവർത്തകർ നൽകിയ നിർദ്ദേശങ്ങൾ ലംഘിച്ച് മറ്റുള്ളവരിലേക്ക് രോഗം പരത്തുകയാണ് ഇരുവരും ചെയ്തതെന്നും കലക്ടർ മാധ്യമങ്ങളോട് പറഞ്ഞു. വിഡിയോ കാണാം. 

ജില്ലയിലെ ബേക്കറികൾ  തുറന്ന് പ്രവർത്തിക്കണം. മൽസ്യ-മാംസ വിൽപ്പന നടത്തും. തിരക്ക് വർധിച്ചാൽ അവയും അടപ്പിക്കും. അവശ്യസാധനങ്ങൾ വാങ്ങാൻ ഇറങ്ങുന്നവർ നാലുദിവസത്തേക്ക് എങ്കിലും ഉള്ള സാധനങ്ങൾ വാങ്ങി സൂക്ഷിക്കണമെന്നും കലക്ടർ വ്യക്തമാക്കി. സർക്കാർ നിർദ്ദേശം അനുസരിച്ച് രാവിലെ  മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെയാണ് കാസർകോട് അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ പ്രവർത്തിക്കുക.

MORE IN KERALA
SHOW MORE
Loading...
Loading...