നിഷയെ കൂട്ടിക്കൊണ്ടു പോയത് കൂട്ടുകാരികൾ; മൃതദേഹം കടലിൽ; 2 പേർക്കായി തിരച്ചിൽ

nisha-scooter-sea
അടിമലത്തുറ ഭാഗത്തെ കടലിൽ നിന്നു മരിച്ച നിലയിൽ പൊലീസ് കണ്ടെടുത്ത നിഷ, അടിമലത്തുറ ഭാഗത്തെ കടലിൽ നിന്നു മൃതദേഹം കണ്ടെടുത്ത തീരത്തു പൊലീസ് കണ്ടെടുത്ത ഇരു ചക്ര വാഹനവും ചെരുപ്പുകളും.
SHARE

ഇന്നലെ ഉച്ചയ്ക്ക് ശേഷം കാണാതായ വിദ്യാർഥിനികളിൽ ഒരാളുടെ മൃതദേഹം രാത്രിയോടെ ലഭിച്ചിരുന്നു. കാണാതായ മറ്റ് രണ്ടുേപർക്കായി തിരച്ചിൽ തുടരുകയാണ്. ഇന്നലെ രാത്രി രണ്ടു മണി വരെ തിരച്ചില്‍ തുടര്‍ന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. കിടാരക്കുഴി ഇടിവിഴുന്നവിള ക്ഷേത്രത്തിനു സമീപം വട്ടവിള വീട്ടിൽ പരേതനായ സുരേന്ദ്രൻ-ഇന്ദു ദമ്പതിമാരുടെ മകൾ നിഷ(20)യുടെ മൃതദേഹമാണ്  എസ്ഐ: ഷാനിബാസിന്റെ നേതൃത്വത്തിലുള്ള കോസ്റ്റൽ പൊലീസ് സംഘം കണ്ടെടുത്തത്. സമീപവാസികളായ ഷാരു ഷമ്മി (17), ശരണ്യ(20) എന്നിവരെയാണ് കണ്ടെത്താനുള്ളത്. 

ഇന്നലെ  വൈകിട്ട് മൂന്നുമണിയോടെ കൂട്ടുകാരികൾ നിഷയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം. മൂവരും ഒന്നിച്ച് എത്തിയെന്നു കരുതുന്ന ഇരുചക്ര വാഹനം സംഭവ സ്ഥലത്തിനു സമീപത്തു നിന്നു പൊലീസ് കണ്ടെടുത്തു. ഇവരുടെ ചെരുപ്പുകളും മൊബൈൽ ഫോണും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഷാരു കോട്ടുകാൽ വിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർഥിനിയും മറ്റു രണ്ടു പേർ തമിഴ്നാട്ടിലെ മലങ്കര കത്തോലിക്ക കോളജിലെ ബിബിഎ വിദ്യാർഥിനികളുമാണെന്ന് പൊലീസ് പറഞ്ഞു. ഇവർക്കൊപ്പം കൂടുതൽ പേർ ഉണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചു വരികയാണെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. 

മൂന്നു വർഷം മുൻപ് കുടുംബനാഥൻ സുരേന്ദ്രൻ വിട്ടു പിരിഞ്ഞതിനു പിന്നാലെ രണ്ടാമത്തെ ആഘാതമായി നിഷയുടെ അകാലത്തിലെ വേർപാട്. നേരത്തെ ബാലരാമപുരത്ത് താമസമായിരുന്ന നിഷയുടെ കുടുംബം പിതാവിന്റെ മരണത്തോടെയാണ് ഉച്ചക്കട ഇടിവിഴുന്ന വിള ക്ഷേത്രത്തിനു സമീപത്തേക്കു മാറിയതെന്നു ബന്ധുക്കൾ പറഞ്ഞു. 

sharu-saranya-missing
കാണാതായ ഷാരുവും ശരണ്യയും.

വിവരം ലഭിച്ചത് ഫോൺകോളിൽ നിന്ന്

പൊലീസിനു ലഭിച്ച ഫോ‍ൺ കോളിൽ നിന്നാണ് നാടിനെ ഞെട്ടിച്ച വിവരത്തിന്റെ തുമ്പു ലഭിക്കുന്നത്. അടിമലത്തുറ ഭാഗത്തെ കടലിൽ പെൺകുട്ടിയുടേതെന്നു തോന്നുന്ന മൃതദേഹം ഒഴുകി നടക്കുന്നുവെന്നായിരുന്നു  ലഭിച്ച വിവരമെന്ന്  വിഴിഞ്ഞം എസ്ഐ എസ്എസ്. സജി  പറഞ്ഞു. തുടർന്നാണ് കോസ്റ്റൽ പൊലീസ് രാത്രി തന്നെ തിരച്ചിനു ഇറങ്ങിയത്. പറഞ്ഞ സ്ഥലത്തു നിന്നു വളരെ ദൂരെ മാറിയാണ് മൃതദേഹം കോസ്റ്റൽ പൊലീസിനു കണ്ടെടുക്കാനായത്. മൃതദേഹം മോർച്ചറിയിലേക്കു മാറ്റി. 

MORE IN KERALA
SHOW MORE
Loading...
Loading...