‘ട്രാൻസ് മനോരോഗ ചികിത്സയെ തെറ്റായി വ്യാഖ്യാനിക്കുന്നു’; ചിത്രത്തിനെതിരെ ഐഎംഎ

trans-web
SHARE

തീയറ്ററുകളില്‍ നിറഞ്ഞോടുന്ന ഫഹദ് ഫാസില്‍, നസ്രിയ ചിത്രം ട്രാന്‍സിനെതിരെ ഡോക്ടര്‍മാരുടെ സംഘടനയായ ഐഎംഎ. മനോരോഗ ചികില്‍സയെ തെറ്റായി വ്യാഖ്യാനിക്കുന്നതിലൂടെ മോശം സന്ദേശമാണ് ചിത്രം നല്‍കുന്നതെന്ന് ഐഎംഎ കുറ്റപ്പെടുത്തുന്നു.  വിവാദ രംഗങ്ങള്‍ നീക്കം ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. 

മനോരോഗ ചികില്‍സയെക്കുറിച്ച് അശാസ്ത്രീയ വിവരങ്ങളാണ് സിനിമയിലൂടെ പങ്കുവെക്കപ്പെടുന്നതെന്ന് ആരോപിക്കുന്ന ഐഎംഎ അത്തരം രംഗങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സെന്‍സര്‍ ബോര്‍ഡിനും മന്ത്രി എ.കെ. ബാലനും കത്ത് നല്‍കി. 

വൈദ്യശാസ്ത്രത്തെക്കുറിച്ച് അപഹാസ്യവും തെറ്റിദ്ധരിപ്പിക്കുന്നതുമായ രംഗങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയത് ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് ചിത്രത്തിനെതിരെ പരാതി നല്‍കാന്‍ തീരുമാനിച്ചത്. 

ഇത്തരം കാര്യങ്ങള്‍ സിനിമയില്‍ ചിത്രീകരിക്കുന്നതിന് മുമ്പ് ഒരു തവണയെങ്കിലും ഏതെങ്കിലും വിദഗ്ധനോട് ചോദിച്ചാല്‍ അബദ്ധങ്ങള്‍ ഒഴിവാക്കാമായിരുന്നില്ലേ എന്നും സംവിധായകന്‍ അന്‍വര്‍ റഷീദിനോട് ഐഎംഎ ചോദിക്കുന്നു

MORE IN KERALA
SHOW MORE
Loading...
Loading...