മണിചേട്ടന് ആരാധകന്റെ ഗാനാദരവ്; ഓർമയിൽ കണ്ണീരണിഞ്ഞ് കലാലോകം

mani-web
SHARE

ഓര്‍മകളില്‍ മായാതെ നില്‍ക്കുന്ന കലാഭവന്‍ മണിക്ക് ആരാധകനായ കലാകാരന്റെ ഗാനാദരവ്. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ കലാഭവന്‍ പ്രദീപ് ലാലാണ് മണിയെക്കുറിച്ച് പാട്ടെഴുതി ആദരവ് പ്രകടിപ്പിച്ചത്.

ഒരുവര്‍ഷം മുന്‍പ് പ്രദീപെഴുതിയ പാട്ടാണ് ഇന്ന് മണിയുടെ ഓര്‍മദിനത്തില്‍ എല്ലാവര്‍ക്കുമായി സമര്‍പ്പിച്ചിരിക്കുന്നത്. 

ഗ്രാഫിക്സ് സഹായത്തോടെ ചിത്രീകരണം നടത്തി ഗാനം പുറത്തിറക്കാന്‍ കൂട്ടുകാരും നാട്ടുകാരും മണിയെ സ്നേഹിക്കുന്ന കലാകാരന്‍മാരും ഒപ്പം നിന്നു. 

മറവിയെപോലും തോല്‍പിക്കുന്നതാണ് മണിയുടെ ജീവിതമെന്ന് ബോധ്യപ്പെടുത്തി പ്രദീപിന്റെ പാട്ടിലൂടെയും കലാഭവന്‍ മണി ആരാധക മനസ് കീഴടക്കുന്നു

MORE IN KERALA
SHOW MORE
Loading...
Loading...