അയ്യായിരത്തോളം കലാകാരൻമാർ വേദികളിൽ; നാടന്‍കലാമേളയ്ക്ക് അരങ്ങുണർന്നു

fest
SHARE

 കേരളത്തിൽ അന്യം നിന്നുപോകുന്ന കലാരൂപങ്ങൾ പരിപോഷിപ്പിക്കുന്നതിനും അതു പുതുതലമുറയെ പരിചയപ്പെടുത്തുന്നതിനും വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന നാടന്‍കലാമേളയ്ക്ക് അരങ്ങുണർന്നു. ഓരോ ജില്ലയിലും രണ്ടു വേദികള്‍ വെച്ച് സംസ്ഥാന വ്യാപകമായിട്ടാണ് ഉല്‍സവം നടക്കുന്നത്. അയ്യായിരത്തോളം കലാകാരൻമാർ വിവിധ വേദികളിൽ ഒരാഴ്ചക്കാലം കലാരൂപങ്ങൾ അവതരിപ്പിക്കും. സംസ്ഥാനതല ഉദ്ഘാടനം  തിരുവനന്തപുരം മടവൂർപ്പാറയിൽ മന്ത്രി കടകംപള്ളി നിർവ്വഹിച്ചു.

 നാടന്‍പാട്ട്, വില്‍കലാമേള, അര്‍ജുന നൃത്തം,  മുടിയാട്ട്, തിടമ്പ് നൃത്തം, കാക്കാരിശ്ശി നാടകം, പൂരക്കളി, ബാംബൂ സിംഫണി എന്നിങ്ങന പോകുന്ന കലാരൂപങ്ങള്‍ സ്ത്രീകൾ മാത്രം അവതരിപ്പിക്കുന്ന കലാരൂപങ്ങൾക്ക്  പ്രാമുഖ്യം നൽകിയിരിക്കുന്നു.തനത് കലകളെയും കലാകാരൻമാരെയും സംരക്ഷിക്കുക എന്നതാണ് ഉൽസവം കൊണ്ട് ലക്ഷ്യമിടുന്നത് . നാടൻ കലാകാരൻമാരെ ഒന്നിപ്പിക്കാനും അന്യം നിന്നു തുടങ്ങിയ പാരമ്പര്യ കലകൾക്ക് പുനരുജീവനം ഉണ്ടാകാനും ഇത്തരം മേളകൾ ഉപകരിക്കുമെന്ന് നടൻ നെടുമുടി വേണു പറഞ്ഞു

നൂറില്‍പ്പരം കലാരൂപങ്ങളും 350-ല്‍പരം കലാപ്രകടനങ്ങളുമാണ് അരങ്ങേറുന്നത്. വേദിയിൽ നാടൻ കലാകാരൻമാരെ ആദരിച്ചു.

സായംസന്ധ്യകളെ വർണ്ണാഭമാക്കി വരുന്ന വെള്ളിയാഴ്ച  ഉൽസവം 2020 സമാപിക്കും.

MORE IN KERALA
SHOW MORE
Loading...
Loading...