ഒരു ജോഡി ഡ്രസ്, കുറച്ച് മദ്യം, 150 രൂപ, പിന്നെ ക്ഷമാപണവും; കള്ളനെ തപ്പി പൊലിസ്

theft
SHARE

പൂട്ട് പൊളിച്ച് വീട്ടില്‍ കയറിയ മോഷ്ടാക്കള്‍, വിലപിടിപ്പുള്ളതൊന്നും കിട്ടാതെ വന്നതോടെ ചുമരില്‍ ക്ഷമാപണം എഴുതിവച്ച് സ്ഥലം വിട്ടു. വിദേശത്ത് ജോലി ചെയ്യുന്ന മുന്‍ സൈനികന്‍ തിരുവാങ്കുളം പാലത്തിങ്കല്‍ ഐസക് മാണിയുടെ വീട്ടിലാണ് ഇന്ന് പുലര്‍ച്ചെ മോഷണശ്രമം  നടന്നത്. 

സൈന്യത്തില്‍ കേണല്‍ ആയിരുന്ന ഐസക് മാണിയും കുടുംബവും വിദേശത്തായതിനാല്‍ മാസങ്ങളായി അടച്ചിട്ടിരിക്കുന്ന വീട്ടിലാണ് പുലര്‍ച്ചെ മോഷണ ശ്രമം നടന്നത്. രാവിലെ പുറംജോലിക്കെത്തിയ സ്ത്രീയാണ് മോഷണ ശ്രമം തിരിച്ചറിഞ്ഞ് ഐസക് മാണിയുടെ ബന്ധുക്കളെ വിവരമറിയിച്ചത്. വീടിന്റെ ടെറസ് വഴി അകത്ത് കയറിയ മോഷ്ടാക്കള്‍  ഒരു മുറി പോലും വിടാതെ പരിശോധിച്ചിട്ടുണ്ട്. അലമാരകളിലേയും ഡ്രോയറുകളിലേയും വസ്തുക്കളെല്ലാം വലിച്ച് വാരി പുറത്തിട്ടു.  പട്ടാളക്കാരന്റെ വീട്ടില്‍ കയറിയാല്‍ മദ്യം കഴിക്കാതെ പോകുന്നതെങ്ങനെ . കുപ്പി വച്ച സ്ഥലം കണ്ട് പിടിച്ച് രണ്ട് കുപ്പികളില്‍ നിന്നായി രണ്ട് പെഗ് വീതം അടിച്ചു. ഒടുവില്‍ അകത്ത് നിന്നും മുന്‍വശത്തെ മുറിയിലേക്കുള്ള വാതിലുകളും കുത്തിപൊളിച്ചു.  സിറ്റൗട്ടിലെ ചുമരിലാണ് കള്ളന്‍ ക്ഷമാപണം കുറിപ്പെഴുതിവച്ചത്. തൊപ്പി കണ്ടപ്പോഴാണ് ഇത് പട്ടാളക്കാരന്റെ വീടാണെന്ന് തിരിച്ചറിഞ്ഞത്. ഒാഫിസര്‍ ക്ഷമിക്കണം.  ഒരു ജോഡി ഡ്രസ്, കുറച്ച് മദ്യം, 150 രൂപ എന്നിവ ഞാന്‍ എടുത്തു. ബൈബിളിലെ ഏഴാമത്തെ കല്‍പന ഞാന്‍ ലംഘിച്ചു. എന്നിങ്ങനെയാണ് കള്ളന്‍ മതിലില്‍ കുറിച്ചത്. എന്നാല്‍ അന്വേഷണം വഴിതെറ്റിക്കാനായിരിക്കാം ഇത്തരത്തില്‍ കുറിപ്പെഴുതിയെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. മോഷണ സംഘം ഉപയോഗിച്ച മാരകായുധങ്ങളും ഇവിടെ ഉപേക്ഷിച്ചിട്ടുണ്ട്.

വീടിന് സമീപത്തുള്ള 3 സ്ഥാപനങ്ങളിലും കള്ളന്‍മാര്‍ കയറി. ഒരിടത്ത് നിന്ന് മോഷ്ടിച്ച ബാഗ് ഐസക് മാണിയുടെ വീട്ടില്‍ ഉപേക്ഷിച്ചു. ബാഗിലെ പതിനായിരം രൂപ നഷ്ടപ്പെട്ടിട്ടുണ്്ട. ഹില്‍ പാലസ് പൊലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി

MORE IN KERALA
SHOW MORE
Loading...
Loading...