മല്‍സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷിത ഭവനം; പുനര്‍ഗേഹം പദ്ധതിക്ക് അനുമതി

fisherie-home
SHARE

മല്‍സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷിത ഭവനം ഒരുക്കുന്ന പുനര്‍ഗേഹം പദ്ധതിയില്‍ 256 ഗുണഭോക്താക്കള്‍ക്ക് ഭവനനിര്‍മാണത്തിന് ഫിഷറീസ് വകുപ്പിന്റെ അനുമതി. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവുമധികം പേര്‍ക്ക് വീടുകള്‍ അനുവദിച്ചിരിക്കുന്നത്. സ്ഥലം ലഭ്യമാക്കാന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളുടെ പട്ടിക നല്‍കാന്‍ ഫിഷറീസ് ഡയറക്ടര്‍ക്ക് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ നിര്‍ദേശം നല്‍കി

കടലടിച്ചുകയറുമ്പോള്‍ വീടുകള്‍ക്കുള്ളില്‍ ഭീതിയോടെ കഴിഞ്ഞ മല്‍സ്യതൊഴിലാളികള്‍ക്ക് സുരക്ഷിത സംരക്ഷണം ഒരുക്കുന്ന പുനര്‍ഗേഹം പദ്ധതിയുടെ ആദ്യഘട്ടത്തിനാണ് അംഗീകാരമാകുന്നത്. ഒന്‍പതു ജില്ലകളിലായി 256 പേര്‍ക്ക് വീടുവെയ്ക്കുന്നതിനുള്ള സ്ഥലം കണ്ടെത്തി അത് വാങ്ങുന്നതിനാണ് ഫിഷറീസ് വകുപ്പ് അനുമതി നല്‍കിയിരിക്കുന്നത്. ജില്ലാ കലക്ടര്‍ര്‍മാരുട അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ മോണിറ്ററിങ് കമ്മിറ്റിയാണ് കണ്ടെത്തിയ ഓരോ സ്ഥലത്തിനും അനുമതി നല്‍കിയത്.

നാലു ലക്ഷം രൂപയാണ് ഭൂമി വാങ്ങുന്നതിന് പദ്ധതി പ്രകാരം മല്‍സ്യതൊഴിലാളിക്ക് ലഭിക്കുക. സെന്‍് ഒന്നിന് അറുപതിനായിരം രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ വിലയുള്ള ഭൂമിക്കാണ് ഇപ്പോള്‍ അനുമതി നല്‍കിയത്.  155 പേര്‍ക്ക് അനുമതി നല്‍കിയ തിരുവനന്തപുരം ജില്ലിയിലാണ് പദ്ധതി വേഗത്തില്‍ മുന്നോട്ട് നീങ്ങുന്നത്.

കൊല്ലം ജില്ലയില്‍ ഇരുപതും പേര്‍ക്കും ആലപ്പുഴയില്‍ മുപ്പത്തിയൊന്നും എറണാകുളത്ത് 14 പേര്‍ക്കും ഭൂമി വാങ്ങുന്നതിന് അനുമതി നല്‍കി. മലപ്പുറത്ത് പതിനാറും കോഴിക്കോട് ഇരുപതും കണ്ണൂരില്‍ ആറും മല്‍സ്യതൊഴിലാളി കുടുംബങ്ങള്‍ വീട് വെയ്ക്കാനുള്ള ഭൂമിക്ക് അംഗീകാരമായി. 

എന്നാല്‍ മല്‍സ്യതൊഴിലാളികള്‍ ഏറെയുള്ള തൃശൂര്‍ ജില്ലയില്‍ ജില്ലാതല സമിതി ചേരാന്‍ വൈകുന്നത് കാരണം ഒരാള്‍ക്ക് പോലും ഭൂമി വാങ്ങാന്‍ അനുമതി നല്‍കിയിട്ടില്ല. 

MORE IN KERALA
SHOW MORE
Loading...
Loading...