കോതമംഗലം കോളജിലെ കായികാധ്യാപകന് അഞ്ചംഗസംഘത്തിന്റെ മർദനം

teacher-attack-02
SHARE

കോതമംഗലം എംഎ കോളജിലെ കായികാധ്യാപകന് അഞ്ചംഗസംഘത്തിന്റെ മർദനം. ഡിവൈഎഫ്ഐ പ്രവർത്തകരാണ് തന്നെ മർദിച്ചതെന്ന് ചികില്‍സയിലുള്ള അധ്യാപകൻ ആരോപിച്ചു. 

കോതമംഗലം എംഎ കോളേജിലെ കായിക പരിശീലകനായ ഹാരി ബെന്നിക്കാണ് കോളേജിന് സമീപത്തുവച്ച് സന്ധ്യയോടെ മർദനമേറ്റത്.  ഹാരി ബെന്നി ആരാണ് എന്ന് ചോദിച്ചു കൊണ്ട് അസഭ്യവർഷവുമായെത്തിയ അഞ്ചംഗസംഘം ആക്രമിക്കുകയായിരുന്നുവെന്ന് അധ്യാപകൻ പറഞ്ഞു.

സംഘത്തിന്റെ കയ്യിൽ പലതരത്തിലുള്ള ആയുധങ്ങളുമുണ്ടായിരുന്നതായി ഹാരി പറഞ്ഞു.

രണ്ടുദിവസംമുന്‍പ് കോളേജിൽ നടന്ന വടംവലി മല്‍സരവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ- കെഎസ്‌യു ഏറ്റുമുട്ടൽ നടന്നിരുന്നു. ഈ പ്രശ്നത്തിൽ അധ്യാപകനെന്ന നിലയിൽ ഹാരിയും ഇടപെട്ടിരുന്നു. ഇതാണ് അധ്യാപകനെ മർദിച്ചതിന്റെ കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്.

MORE IN KERALA
SHOW MORE
Loading...
Loading...