പഴശ്ശി ജലസംഭരണി മാലിന്യം തള്ളല്‍കേന്ദ്രമായിട്ടും നടപടിയെടുക്കാതെ അതികൃതർ

iritti-waste-kannur-04
SHARE

കണ്ണൂര്‍ ജില്ലയുടെ പ്രധാന കുടിവെള്ള സ്രോതസായ ഇരിട്ടിയിലെ പഴശ്ശി ജലസംഭരണി മാലിന്യം തള്ളല്‍കേന്ദ്രമായിട്ടും നടപടിയെടുക്കാതെ അതികൃതർ. പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്‍പ്പെടെയാണ് ഇവിടെ മാലിന്യം തള്ളുന്നത്.

പഴശി ജലസംഭരണിയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെയാണ്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് ഇരുളിന്റെ മറവില്‍ ഇവിടെ കൊണ്ടുവന്നു തള്ളുന്നത്. പകല്‍ സമയങ്ങളില്‍ സമീപത്തെ വ്യാപാരസ്ഥാപനങ്ങളില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇവിടെക്കൊണ്ടു വന്ന് കത്തിക്കുന്നത് പതിവാണ്.

അലക്ഷ്യമായി മാലിന്യസംസ്ക്കരണം നടത്തുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ പരാതിയുമായി നാട്ടുകാര്‍ നഗരസഭ അധികൃതരെ സമീപിച്ചെങ്കിലും ഒരുതരത്തിലുള്ള ഇടപെടലും ഇതുവരെ ഉണ്ടായിട്ടില്ല. പ്ലാസ്റ്റിക് നിരോധനമടക്കമുള്ള കര്‍ശന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോഴാണ് നിയമലംഘനത്തിനെതിരെ ഇരിട്ടി നഗരസഭ കണ്ണടയ്ക്കുന്നത്. വേനല്‍ കടുക്കുമ്പോള്‍ മാലിന്യം തള്ളുന്നത് കാരണം പ്രദേശത്ത് ജലജന്യ രോഗങ്ങള്‍ പടര്‍ന്നു പിടിക്കുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...