കുറ്റവാളികളെ പിടികൂടും, കുടിവെള്ളവുമെത്തിക്കും; ഇത് താൻ ടാ പൊലിസ്

police-web
SHARE

കുറ്റവാളികളെ പിടികൂടാന്‍ മാത്രമല്ല കുടിവെള്ളമെത്തിക്കാനും  പൊലീസ് മുന്നില്‍ത്തന്നെ. കോഴിക്കോട് മുതുകാട് കുളത്തൂര്‍ ആദിവാസി കോളനിക്ക് ഇനി ദാഹിക്കില്ല. വൈദ്യുതി സഹായമില്ലാതെ ഏതുസമയത്തും കോളനിയിലെ വീടുകളില്‍ കുടിവെള്ളം എത്തും.  പെരുവണ്ണാമൂഴി പൊലീസാണ് കുളംവ‍ൃത്തിയാക്കി കുടിവെള്ളമെത്തിച്ചത്.

ലാത്തികൊണ്ട് പേടിപ്പിക്കാനല്ല. മാറി നില്‍ക്കുന്നവരെ കൂടെ നിര്‍ത്താനാണ് ശ്രമം. കുളം വൃത്തിയാക്കി കുടിവെള്ളമെത്തിക്കാന്‍ മുന്‍കൈയ്യെടുത്തത് കാക്കിക്കുള്ളിലെ കനിവ്. ശ്രമദാനത്തിനും മുന്നില്‍ പൊലീസുകാരുണ്ടായിരുന്നു. അന്‍പതിലധികം കുടുംബങ്ങള്‍ക്ക് വൈദ്യുതിയില്ലാതെ തന്നെ വേണ്ടത്ര 

ശുദ്ധജലം ലഭിക്കുന്ന നടപടികളാണ് പെരുവണ്ണാമൂഴി പൊലീസിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയത്. വേനലില്‍ വറ്റാത്ത മുതുകാട് നരേന്ദ്ര ദേവ് കോളനിയിലെ കുളമാണ് വീണ്ടും ഉപയോഗ യോഗ്യമാക്കിയത്. കുളത്തൂര്‍ കോളനി താഴ്ഭാഗത്തായതിനാല്‍ 

വൈദ്യുതിയില്ലാതെ തന്നെ വെള്ളം രണ്ട് ടാങ്കുകളിലേക്കെത്തും. ചെറിയ പൈപ്പ് ഘടിപ്പിച്ച് ഓരോ വീട്ടിലേക്കും മുടക്കമില്ലാതെ കുടിവെള്ളമെത്തിക്കാനാകും. പദ്ധതിക്കാവശ്യമായ മുഴുവന്‍ തുകയും പൊലീസും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്നാണ് കണ്ടെത്തിയത്.

MORE IN KERALA
SHOW MORE
Loading...
Loading...