സഭാ പ്രശ്നം; ചർച്ചയ്ക്ക് ആഹ്വാനവുമായി പാത്രിയാർക്കീസ് ബാവ

bavapeace-03
SHARE

കേരളത്തിലെ യാക്കോബായ, ഒാർത്തഡോക്സ് സഭാ പ്രശ്നപരിഹാരത്തിന് ചർച്ചയ്ക്ക് ആഹ്വാനവുമായി ആഗോള  സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ്  ബാവ. വിട്ടുവീഴ്ചകളിലൂടെ മാത്രമേ സമാധാനത്തില്‍ എത്താനാകൂവെന്ന് ബാവ ദുബായിൽ മനോരമ ന്യൂസിനോടു പറഞ്ഞു. അതേസമയം, ക്രിസ്ത്യൻ സെമിത്തേരികളിൽ മൃതദേഹം സംസ്ക്കരിക്കാൻ അവകാശം നൽകുന്ന ബിൽ പാസാക്കിയ കേരള മുഖ്യമന്ത്രിക്കു ബാവ നന്ദി അറിയിച്ചു.

  

കേരളത്തിലെ വിശ്വാസികൾ പള്ളിയിൽ നിന്നും പുറത്താക്കപ്പെടുന്ന സാഹചര്യമാണെന്നും അതിൽ അതിയായ സങ്കടമുണ്ടെന്നും പാത്രിയാർക്കീസ് ബാവ ദുബായിൽ മനോരമ ന്യൂസിനോടു പറഞ്ഞു. 

കേരളത്തിലെ ഇരുവിഭാഗങ്ങളും തമ്മിൽ പ്രശ്നപരിഹാരത്തിനായി ഇനിയും ചർച്ച നടത്തണം. ക്രിസ്ത്യൻ സെമിത്തേരികളിൽ മൃതദേഹം സംസ്ക്കരിക്കാൻ അവകാശം നൽകുന്ന ബിൽ പാസാക്കിയ കേരള സർക്കാരിനു പാത്രിയാർക്കീസ് ബാവ നന്ദി അറിയിച്ചു. 

താൻപോരിമയാണ് പ്രശ്നങ്ങൾക്കു കാരണമെന്നും സമാധാനത്തിനും അനുരഞ്ജനത്തിനും എതിരുനിൽക്കുന്നത് പാപമാണെന്നും ബാവ വ്യക്തമാക്കി. ദുബായ് മോർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് കത്തീഡ്രലിൽ, പെരുന്നാൾ ശുശ്രൂഷകളിൽ പങ്കെടുക്കാനായാണ് പാത്രിയാർക്കീസ്  ബാവ യുഎഇയിലെത്തിയത്. 

MORE IN KERALA
SHOW MORE
Loading...
Loading...