72 സെന്റ് ഭൂമി 16 കുടുംബങ്ങള്‍ക്ക് വീടുവയ്ക്കാന്‍ വീതിച്ചു നല്‍കി; മാതൃകയായി ദമ്പതികള്‍

land
SHARE

കോടികള്‍ വിലമതിക്കുന്ന എഴുപത്തി രണ്ട് സെന്റ്  ഭൂമി 16 കുടുംബങ്ങള്‍ക്ക് വീടുവയ്ക്കാന്‍ ദാനം നല്‍കി ദമ്പതികള്‍. കൊച്ചിക്കാരായ രഞ്‍ജന്‍ വര്‍ഗീസും ഭാര്യ ടെസി വര്‍ഗീസുമാണ് ഭുമിപതിച്ചുനല്‍കിയത്. തോപ്പും പടി ഔര്‍ ലേഡിസ് ഗേള്‍സ് എച്ച് എസ് ഈ ഭൂമിയില്‍ കുടംബങ്ങള്‍ക്ക് വീട് വച്ചുനല്‍കും. മനോരമ നല്ലപാഠം  ഹൗസ് ചലഞ്ചിന്റെ ഭാഗമായാണ് വീട് വയ്ക്കുന്നത്.

ജീവിക്കാന്‍ അത്യാവശ്യമുള്ള സ്വത്ത് കഴിഞ്ഞ് ബാക്കിയുള്ളത് പാവങ്ങള്‍ക്ക് എഴുതിക്കൊടുക്കണം എന്ന അച്ഛന്റെ ആഗ്രഹം നടപ്പിലാക്കിയിരിക്കുകയാണ്  മകന്‍ രഞ്ജന്‍ വര്‍ഗീസ് പിന്തുണയുമായി ഭാര്യ ടെസി വര്‍ഗീസും ഒപ്പമുണ്ട്. പുതുവൈപ്പില്‍ പന്ത്രണ്ട് വര്‍ഷം മുന്‍പ് വാങ്ങിയ 72 സെന്റ് ഭൂമി പാവങ്ങള്‍ക്ക് വീടുവയ്ക്കാന്‍ പതിച്ചുനല്‍കി. തോപ്പുംപടിയിലെ ഔര്‍ ലേഡിസ് ഗേള്‍സ് എച്ച് എസില്‍ നടന്ന ചടങ്ങില്‍ ‌സാനിദ്ധ്യമായി മന്ത്രി സി.രവീന്ദ്രനാഥും എത്തി

ഭൂദാനം മഹാദാനം എന്ന സന്ദേശമുയര്‍ത്തി വിദ്യാര്‍ഥിനികളുടെ സാനിധ്യത്തില്‍ ഭൂമിയുടെ ഉടമസ്ഥാവകാശം കൈമാറുന്ന ചടങ്ങ് നടന്നു

നല്ലപാഠം ഹൗസ് ചലഞ്ച് പദ്ധതിയുടെ ഭാഗമായി സ്കൂളാണ് ദാനം കിട്ടിയ ഭൂമിയില്‍ വീട്‌വച്ചുനല്‍കുക. സ്കൂള്‍ പ്രിന്‍സിപ്പല്‍ ലിസി ചക്കാലയ്ക്കല്‍ അധ്യാപിക ലില്ലിപോള്‍ എന്നിവരുടെ സഹായത്തോടെയാണ് വീടിന് അര്‍ഹരായവരെ കണ്ടെത്തിയത്

MORE IN KERALA
SHOW MORE
Loading...
Loading...