അയിരൂര്‍–ചെറുകോല്‍പ്പുഴ ഹിന്ദുമതപരിഷത്തിന് പമ്പാ തീരം ഒരുങ്ങി

SHARE
cherukol

അയിരൂര്‍–ചെറുകോല്‍പ്പുഴ ഹിന്ദുമതപരിഷത്തിന് പമ്പാ തീരം ഒരുങ്ങി. ഫെബ്രുവരി രണ്ടിന് കൊല്‍ഹാപുര്‍ കനേരി മഠാധിപതി സ്വാമി അദൃശ്യ കാട്സിദ്ധേശ്വരയാണ് പരിഷിത്ത് ഉദ്ഘാടനം ചെയ്യുന്നത്. ഒന്‍പതിനാണ് സമാപനം.  

പമ്പാതീരത്ത് ഹിന്ദുമത പരിഷത്തിനുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്.  മണല്‍പ്പുറത്ത് പന്തല്‍ തയാറായി. അനുബന്ധജോലികള്‍ പുരോഗമിക്കുന്നു. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് പരിഷത്തില്‍ പങ്കെടുക്കാന്‍ ജനങ്ങളെത്തും. 

1008പേരുടെ സമൂഹ മഹാഗണപതിഹോമത്തോടെയാണ് ആരംഭം. സെമിനാര്‍, കര്‍ഷകരെയും അനുഷ്ഠാന കലാകാരന്‍മാരെയും ആദരിക്കല്‍, വനിതാ സമ്മേളനം എന്നിവയൊക്കെ നടക്കും. ഫൈബ്രുവരി 9നാണ് സമാപന സമ്മേളനം. 

MORE IN KERALA
SHOW MORE
Loading...
Loading...