പ്രവാസജീവിതം ഉപേക്ഷിച്ചു; സ്വന്തം മണ്ണിൽ പച്ചപ്പിന്റെ വിജയഗാഥയൊരുക്കി

പ്രവാസജീവിതം ഉപേക്ഷിച്ച് സ്വന്തം മണ്ണിൽ പച്ചപ്പിന്റെ വിജയഗാഥയൊരുക്കിയ കഥയാണ് മലപ്പുറം മൂന്നിയൂരിലെ ഗോവിന്ദൻകുട്ടിയെന്ന കർഷകന് പറയാനുള്ളത്. മറ്റുമാര്‍ഗങ്ങള്‍ പ്രതീക്ഷിച്ച വരുമാനം നല്‍കാതായതോടെ സ്വന്തം പുരയിടത്തിലിറക്കിയ വിവിധ കൃഷികളില്‍ സന്തുഷ്ടനാണ് ഗോവിന്ദന്‍കുട്ടി. പ്രതിവര്‍ഷം 6 ലക്ഷത്തോളം രൂപ വരുമാനം കണ്ടെത്തുന്ന കൃഷിയിടത്തെ വിശേഷങ്ങൾ കാണാം.

വയലില്‍ മാത്രമല്ല കൃഷിയിലെ വിജയം ഒളിഞ്ഞിരിക്കുന്നതെന്ന് ഗോവിന്ദന്‍കുട്ടിയുടെ ഈ പാവക്കത്തോട്ടിത്തിലെ വിളവുകല്‍ വ്യക്തമാക്കും. വിളവെടുക്കാന്‍ പാകമായ പാവക്കയ്ക്ക് പുറമെ തല ഉയര്‍ത്തി നില്‍ക്കുന്ന വാഴകൃഷി.പച്ചപ്പുകള്‍ മായ്ഞ്ഞിറങ്ങി വേനലിന്റെ ചൂടിലേക്ക് അടുക്കുന്നതോടെ കിളച്ചെടുക്കാന്‍ തയാറുകുന്ന മഞ്ഞളും ഇഞ്ചിയുമുണ്ട് ഈ കൃഷിയിടത്ത്. ആഴ്ചകൾതോറും നടക്കുന്ന വിളിവെടുപ്പില്‍ ഇരുപതിൽ കൂടുതൽ ചാക്കുകളിലായാണ് പച്ചക്കറികൾ മാർക്കറ്റിലേക്കെത്തിക്കുന്നത്.

ഒന്നേമുക്കാല്‍ ഏക്കറോളം വരുന്ന  പുരയിടത്തില്‍ ഒന്നര ഏക്കര്‍ ഭൂമി പൂര്‍ണമായും വിവിധ കൃഷികള്‍ കൈയ്യടക്കിക്കഴിഞ്ഞു.കിന്റ്ല്‍ ഇനത്തിലുള്ള വാഴകൃഷിക്കൊപ്പം മായ ഇനം പാവക്കയും നിറഞ്ഞ് നില്‍ക്കുബോള്‍ വഴുതനയും,ചേനയും,കപ്പയും,ചേമ്പും ഇടവിളയായി കര്‍ഷകന്‍ കൃഷിയിടത്തില്‍ കൂടെകൂട്ടി. പച്ചക്കറി കൃഷിക്ക് പുറമെ ആട്,പശു തുടങ്ങിയ വളർത്തുമൃഗങ്ങളുടെ പരിപാലനവുമുണ്ട് ഗോവിന്ദൻകുട്ടിയുടെ ഫാമിൽ. 

മനസ്സുറപ്പുള്ള പ്രയത്‌നവും അധ്വാനവുമുണ്ടെങ്കിലും ഏത് മണ്ണിലും പൊന്നുവിളയിക്കാമെന്നാണ് ഈ കർഷകന്റെ വിശ്വാസം.