ബസ് ജീവനക്കാരുടെ അശ്രദ്ധ മൂലം അപകടം; വീട്ടമ്മയുടെ കാൽ മുറിച്ചുമാറ്റി

accident-death
SHARE

കോട്ടയം മണര്‍കാട് ബസ് ജീവനക്കാരുടെ അശ്രദ്ധയെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ വീട്ടമ്മയുടെ വലതുകാല്‍ മുറിച്ചുമാറ്റി. വീട്ടമ്മ കയറുംമുന്‍പ് ബസ് മുന്നോട്ടെടുത്തതാണ് അപകടത്തിന് ഇടയാക്കിയത്.  യാത്രക്കാരിയുടെ കാലുകളിലൂടെ ബസിന്‍റെ പിന്‍ചക്രം കയറിയിറങ്ങി. 

ശനിയാഴ്ച ഉച്ചയ്ക്കു മണര്‍കാട് പള്ളിക്കവലയിലാണ് അപകടം. മണർകാട് പള്ളിയിൽ വിവാഹചടങ്ങില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങിയ വെള്ളൂര്‍ തെക്കെക്കുറ്റ് അന്നമ്മ ചെറിയാനാണ് അപകടത്തില്‍പ്പെട്ടത്.  കോട്ടയം പാലാ റൂട്ടില്‍ സര്‍വീസ് നടത്തിയ ബീന ബസില്‍ കയറുന്നതനിടെയായിരുന്നു അപകടം. ബസിലെ ആദ്യപടിയില്‍ അന്നമ്മ കയറിയതിന് തൊട്ടുപിന്നാലെ കണ്ടക്ടര്‍ ബെല്ലടിച്ചു. ബസ് മുന്നോട്ടെടുത്തതോടെ അന്നമ്മ പുറകോട്ട് മറിഞ്ഞുവീണു. നിലത്തു വീണ അന്നമ്മയുടെ വലതുകാലിൽ ചക്രം പൂർണമായും ഇടതുകാലിൽ ഭാഗികമായും കയറി. ബസ് ജീവനക്കാരുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായത്. 

ഇടതുകാലിലും ഇടുപ്പിലും അന്നമ്മയ്ക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. ബസിലെ ജീവനക്കാർ ആശുപത്രിയിൽ എത്തിയെങ്കിലും നാട്ടുകാരുടെ പ്രതിഷേധം ഭയന്ന് കടന്നുകളഞ്ഞതായും ആരോപണമുണ്ട്. സംഭവത്തെ കുറിച്ച് പൊലീസും മോട്ടോര്‍ വാഹന വകുപ്പും അന്വേഷണം ആരംഭിച്ചു. ബസ് മണര്‍കാട് പൊലീസ് കസ്റ്റഡിയിലെടുത്തു.

MORE IN KERALA
SHOW MORE
Loading...
Loading...