‘പിള്ളേര് പഠിക്കട്ടെ’; പൊളിച്ചു പഠിക്കാൻ മുക്കാൽ കോടിയുടെ മെഴ്‌സിഡീസ് ബെൻസ്

tvm-college-new-car
SHARE

തിരുവനന്തപുരം കാര്യവട്ടം ഗവ. എൻജിനിയറിങ് കോളജിലെ വിദ്യാർഥികൾക്ക് പൊളിച്ചു പഠിക്കാൻ പുതുപുത്തൻ മെഴ്‌സിഡീസ് ബെൻസ്. കമ്പനി തന്നെയാണ് മുക്കാൽ കോടിയിലേറെ വിലയുള്ള ആഡംബരക്കാർ പഠിക്കാനായി നൽകിയത്. കമ്പനിയുടെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായാണ് ബിരുദദാനച്ചടങ്ങിനിടെ കാർ കൈമാറിയത്. കമ്പനി ഇവിടെ ആരംഭിച്ച അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഓട്ടോമോട്ടീവ് മെക്കാട്രോണിക്‌സിലെ (എഡിഎഎം-ആഡം) വിദ്യാർഥികൾക്കു ഇൗ പുത്തൻ കാർ പൊളിച്ചു പഠിക്കാം.

തിരുവനന്തപുരം എൻജിനീയറിങ് കോളജ്, ഡൽഹി ജെ.ബി. പന്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, പുണെ-ഔറംഗബാദ് ഗവൺമെന്റ് പോളിടെക്‌നിക്കുകൾ എന്നിവരുമായി സഹകരിച്ചാണ് കോഴ്‌സ്. മെഴ്‌സിഡീസ്-ബെൻസ് ഇന്ത്യ കസ്റ്റമർ സർവീസസ് ആൻഡ് കോർപറേറ്റ് അഫയേഴ്‌സ് വൈസ് പ്രസിഡന്റ് ശേഖർ ഭിഡെ, വി.കെ. പ്രശാന്ത് എംഎൽഎ, കേരള സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. ഇന്ദിരദേവി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

MORE IN KERALA
SHOW MORE
Loading...
Loading...