ജലസംഭരണികളിൽ മണൽ അടിഞ്ഞുകൂടുന്നു; ചുവപ്പുനാടയിൽ കുരുങ്ങി നടപടി

idukkidam
SHARE

ഇടുക്കി ജില്ലയിലെ ജലസംഭരണികളില്‍ അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്യുന്നതിന് നടപടിയില്ല. കല്ലാര്‍കുട്ടിയും ലോവര്‍ പെരിയാറുമുള്‍പ്പെടെയുള്ള അണക്കെട്ടുകളില്‍ നിന്ന്  വ്യാവസായിക അടിസ്ഥാനത്തില്‍ മണല്‍ വാരുന്നതിനെപ്പറ്റി  സാധ്യതാപഠനം നടന്നിരുന്നതാണ്. അണക്കെട്ടുകളില്‍ മണല്‍ അടിഞ്ഞതോടെ സംഭരണശേഷിയിലും കുറവുണ്ടായി.

ജില്ലയിലെ വിവിധ ജലസംഭരണികളില്‍ ലക്ഷക്കണക്കിന് രൂപയുടെ മണലാണ് അടിഞ്ഞ് കിടക്കുന്നത്. 2018ലെ പ്രളയത്തിലടക്കം സംഭരണികളിലേക്ക് വലിയ തോതില്‍ മണല്‍ ഒഴുകിയെത്തി.പക്ഷെ സംഭരണികളില്‍ നിന്നും മണല്‍ വാരുന്നത് സംബന്ധിച്ച നടപടികള്‍ ഇപ്പോഴും ചുവപ്പുനാടയില്‍ കുരുങ്ങി കിടക്കുകയാണ്. മന്ത്രി തോമസ് ഐസക്ക് നേരിട്ടെത്തി കല്ലാര്‍കുട്ടിയും ലോവര്‍ പെരിയാറുമുള്‍പ്പെടെയുള്ള അണക്കെട്ടുകളില്‍ നിന്നും വ്യാവസായിക അടിസ്ഥാനത്തില്‍ മണല്‍ വാരുന്നത് സംബന്ധിച്ച് സാധ്യത പഠനം നടത്തിയിരുന്നു. പിന്നീട് കോട്ടയം ആസ്ഥാനമായുള്ള ട്രാവന്‍കൂര്‍ സിമന്റ്‌സ് കമ്പനിക്ക് കരാര്‍ നല്‍കിയെങ്കിലും നടപടികള്‍ ചുവപ്പ് നാടയില്‍ കുരുങ്ങി. സംഭരണികളില്‍ നിന്നും മണല്‍വാരുന്നത് സംബന്ധിച്ച തീരുമാനം കൈകൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് ഇപ്പോഴുയരുന്ന ആവശ്യം.

മണല്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാണവസ്തുക്കളുടെ ലഭ്യത കുറവ് ജില്ലയിലെ നിര്‍മ്മാണ മേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. തമിഴ്‌നാട്ടില്‍ നിന്നും അയല്‍ ജില്ലകളില്‍ നിന്നുമാണ്  ഇപ്പോള്‍ മണല്‍ എത്തിക്കുന്നത്. വലിയ തോതില്‍ മണല്‍ അടിഞ്ഞതോടെ  അണക്കെട്ടുകളുടെ  സംഭരണശേഷിയിലും കാര്യമായ കുറവ് സംഭവിച്ചു. 

MORE IN KERALA
SHOW MORE
Loading...
Loading...