അഞ്ച് വര്‍ഷം, 27 ജീവനുകള്‍; കുരുതിക്കളമായി വാടാനപ്പള്ളി റോഡ്

road
SHARE

തൃശൂര്‍ കാഞ്ഞാണി, വാടാനപ്പള്ളി റോഡില്‍ അഞ്ചു വര്‍ഷത്തിനിടെ 294 അപകടങ്ങളിലായി പൊലിഞ്ഞത് 27 ജീവനുകള്‍. ഭൂമി ഏറ്റെടുത്ത് റോഡു വീതി കൂട്ടാത്തതാണ് അപകടങ്ങള്‍ പെരുകാന്‍ കാരണം. 

തൃശൂരില്‍ നിന്ന് കാഞ്ഞാണി വാടാനപ്പള്ളിയിലേക്കുള്ള 19 കിലോമീറ്റര്‍ റോഡിന്റെ വികസനം പ്രഖ്യാപിച്ചത് 2015ല്‍. ഈ റൂട്ടില്‍ ഒന്‍പതു

കിലോമീറ്റര്‍ വീതി കൂട്ടാന്‍ 22 കോടി രൂപ പ്രഖ്യാപിച്ചിരുന്നു. റോഡിന്റെ വീതി കൂട്ടല്‍ തര്‍ക്കത്തിലായതോടെ പണി നിലച്ചു. 22 കോടി രൂപയുടെ ടെന്‍ഡര്‍ ഏറ്റെടുത്ത കന്പനി പണി പാതിവഴിയില്‍ നിര്‍ത്തി. ഇനി, പത്തൊന്‍പതു കിലോമീറ്ററും വീതി കുട്ടാന്‍ വേണ്ടത് 184 കോടി രൂപയാണ്. സര്‍ക്കാരിന്‍റെ സാന്പത്തിക സ്ഥിത അനുസരിച്ച് ഈ തുക അനുവദിക്കല്‍ അപ്രായോഗികം. വാഹനങ്ങള്‍ കൂടിയിട്ടും റോഡിനു വീതിയില്ലാത്തതാണ് അപകട പരന്പരകള്‍ക്കു കാരണം. 27 പേരാണ് അഞ്ചു വര്‍ഷത്തിനിടെ ഈ റൂട്ടില്‍ പൊലിഞ്ഞത്.

സംസ്ഥാന ഹൈവേ കൂടിയാണിത്. തീരപ്രദേശത്തേയ്ക്കുള്ള പ്രധാന റോഡ്. എന്നിട്ടും റോഡു വികസനം പാളിയതോടെ ഇതുവഴിയുള്ള യാത്രക്കാര്‍ അപകട ഭീഷണി നേരിടുകയാണ്.

MORE IN KERALA
SHOW MORE
Loading...
Loading...