അപകടം കൺമുന്നിൽ, ഞെട്ടി കാഴ്ചക്കാർ; പിന്നെ കണ്ടത്

mockdrill
SHARE

റോഡ് സുര‌ക്ഷാ വാരാചരണം സംസ്ഥാനത്തെമ്പാടും നടക്കുകയാണ്. എന്നാല്‍,, മോട്ടോര്‍ വാഹനവകുപ്പിന്റെ പരിപാടികള്‍ക്കിടെ പെരുമ്പാവൂരില്‍ നടന്നൊരു സംഭവം എല്ലാവരെയും ഞെട്ടിച്ചു. 

റോഡ് സുരക്ഷാവാരം പ്രമാണിച്ചുള്ള പരിപാടികള്‍ സംസ്ഥാനത്തെല്ലായിടത്തും എന്ന പോലെ പെരുമ്പാവൂരിലും ഒരാഴ്ചയായി നടക്കുകയാണ്. അതിന്റെ ഭാഗമായി പെരുമ്പാവൂര്‍ കാലടി ജംക്‌ഷനില്‍ ഉച്ചക്ക് രണ്ടരയോടെയെത്തിയ മനോരമ ന്യൂസ് ക്യാമറാമാന്‍ ജെയ്ജി മാത്യു ആദ്യം കണ്ടത് ഞെട്ടിക്കുന്ന ഈ കാഴ്ചയാണ്. 

ഏറ്റവും തിരക്കേറിയ ജംക്‌ഷനില്‍ എല്ലാ ഭാഗത്ത് നിന്നുമുള്ള വാഹനങ്ങള്‍ സിഗ്നല്‍ കാത്തുകിടക്കുമ്പോഴായിരുന്നു ഇത്. കാഴ്ച കണ്ട് വാഹനങ്ങളില്‍ ഉണ്ടായിരുന്നവരില്‍ ചിലര്‍ കൂടി തിടുക്കത്തില്‍ പുറത്തിറങ്ങി പരുക്കേറ്റവരെ താങ്ങിയെടുക്കാനെത്തി. ഹെല്‍മറ്റില്ലാതെ, ഒരു ബൈക്കില്‍ മൂന്നുപേര്‍ വീതം യാത്ര ചെയ്ത് എത്തിയവരാണ് അപകടത്തില്‍പെട്ടത്. 

പിന്നെ കണ്ടത് ഇതാണ്. മോട്ടോര്‍ വാഹനവകുപ്പും പൊലീസും ചേര്‍ന്ന് നടത്തിയ മോക്ഡ്രില്‍ ആയിരുന്നു സംഭവം. ചെറുപ്പക്കാരെ തന്നെ മുന്നില്‍ നിര്‍ത്തി പലവട്ടം റിഹേഴ്സല്‍ നടത്തി പരിശീലിച്ച് തയ്യാറെടുത്താണ് അപകടരംഗം ആവിഷ്കരിച്ചത്.  

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...