പഴമയുടെ വീറും വാശിയും ഉണര്‍ന്നു; കുടല്ലൂരിന്‍റെ മണ്ണില്‍ ആവേശമായി പകിടകളി

pakidakali
SHARE

പഴമയുടെ വീറുംവാശിയുമായി പാലക്കാട് കൂടല്ലൂർ ഗ്രാമ‌ത്തില്‍ വീണ്ടും പകിടകളിയുടെ ആരവം. നാല് മാസത്തോളം നീണ്ടു നിൽക്കുന്ന മത്സരം സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

എംടി വാസുദേവന്‍നായരുടെ നാടാണ് കൂടല്ലൂര്‍. എംടിയുടെ കഥകളിലൂടെ ലോകമറിഞ്ഞ കൂടല്ലൂരിലെ കോന്തുനായരുള്‍പ്പെെട എണ്ണമറ്റ പകിടകളിക്കാരുടെ മണ്ണില്‍ വീണ്ടും ആവേശമാവുകയാണ് പകിടകളി. നാലു കൊമ്പുകളിലായി 96 കളങ്ങളിലാണ് മല്‍സരം. ഒരു കളിയുടെ വിജയം അറിയാന്‍ ദിവസങ്ങള്‍ തന്നെ വേണ്ടിവരും. കൂടല്ലൂർ പകിടകളി സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന  അഖില കേരള പകിടകളി മല്‍സരം സംവീധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പകിട കളിയിലെ കാരണവന്മാരായ അച്ചുതൻ കൂർത്ത വളപ്പിനേയും, വി.വി കൃഷ്ണനെയും ചടങ്ങിൽ ആദരിച്ചു.

കൂടല്ലൂര്‍ തൃത്താല പാതയോരത്ത് ഗുരുതിപ്പറമ്പിന് സമീപമാണ് മല്‍സരം.നാലുമാസത്തോളം നീണ്ടു നില്‍ക്കുന്ന മല്‍സരത്തില്‍വിവിധ ജില്ലകളിൽ നിന്നായി 64 ടീമുകളാണ് പങ്കെടുക്കുന്നത്. വിജയികള്‍ക്ക് മഞ്ഞപ്ര ശ്രീധരമേനോൻ മെമ്മോറിയൽ വിന്നേഴ്‌സ് ട്രോഫിയും കല്ലേകളത്തിൽ അച്യുതൻ നായർ മെമ്മോറിയൽ 

MORE IN KERALA
SHOW MORE
Loading...
Loading...