നാലു വര്‍ഷമായി ജോലിയില്ല, സര്‍ക്കാരിന്‍റെ വാക്കും പാഴ്​വാക്കായി; ദുരിതക്കാഴ്ച

kgd
SHARE

നാലുവര്‍ഷമായി ജോലിയില്ലാതെ കഷ്ടപ്പെടുകയാണ് കാസര്‍കോട് ഉദുമ ടെക്സ്റ്റൈയില്‍ മില്ലിലെ സില്‍ക്ക് നിര്‍മാണ യൂണിറ്റിലെ തൊഴിലാളികള്‍. 2002ല്‍ ആരംഭിച്ച യൂണിറ്റിന്റെ പ്രവര്‍ത്തനം സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിച്ചതോടെ ദിവസവേതനത്തില്‍ ജോലി ചെയ്തിരുന്ന സ്ത്രീകളടക്കമുളള ഇരുപത്തിമൂന്ന് തൊഴിലാളികള്‍ക്കാണ് ജോലി നഷ്ടമായത്.  

കേന്ദ്ര സര്‍ക്കാരിന്റെ സഹകരണത്തോടെ ഖാദിബോര്‍ഡിന്റെ കീഴില്‍ രണ്ടായിരത്തി രണ്ടിലാണ് സില്‍ക്ക് നിര്‍മാണ യൂണിറ്റ് കാസര്‍കോട് ഉദുമയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. രണ്ടായിരത്തി പത്തില്‍ സംസ്ഥാന സര്‍ക്കാരിന് കീഴിലുളള സെറിഫെഡ് സില്‍ക്ക് നിര്‍മാണയൂണിറ്റിന്റെ  നിയന്ത്രണം ഏറ്റെടുത്തു.  എന്നാല്‍ രണ്ടായിര പത്തിനുശേഷം   പ്രവര്‍ത്തനത്തില്‍ നഷ്ട്ടം നേരിട്ടതോടെ നാല്്വര്‍ഷം മുമ്പ്  യൂണിറ്റിന്റെ പ്രവര്‍ത്തനം സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിച്ചു. ഇതോടെ ദിവസവേതനത്തില്‍ ജോലി ചെയ്തിരുന്ന ഇരുപത്തിമൂന്നോളം തൊഴിലാളികള്‍ക്കാണ് ജോലി നഷ്ട്ടമായത്. എന്നാല്‍ പതിനാല് വര്‍ഷത്തോളം ജോലി ചെയ്തിരുന്ന ഇവര്‍ക്ക്  ആനുകൂല്യങ്ങളൊന്നും തന്നെ  ലഭിച്ചിട്ടില്ല. മാത്രമല്ല ഗ്രാമീണ വികസനവകുപ്പില്‍ നിയമനം നല്‍കാമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉറപ്പും പാഴായി. ഇതോടെ കഴിഞ്ഞ നാല്് വര്‍ഷമായി ജോലിയോ ഇതുവരെ ചെയ്ത ജോലിക്കുളള ആനുകൂല്യങ്ങളോ ലഭിക്കാതെ പ്രതിസന്ധിയിലായിരിക്കുകയാണ് സ്ത്രീകളടക്കമുളള തൊഴിലാളികള്‍.  

കഴിഞ്ഞ വര്‍ഷം തൊഴിലാളികളുമായി നടന്ന ചര്‍ച്ചയില്‍ സില്‍ക്ക് നിര്‍മാണ യൂണിറ്റിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതും യാഥാര്‍ഥ്യമായില്ല .  യൂണിറ്റിന്റെ പ്രവര്‍ത്തനം അവസാനിച്ചതോ‌ടെ ലക്ഷക്കണക്കിന് രൂപയുടെ യന്ത്രങ്ങളും കെട്ടിടവും കാട്കയറി നശിച്ചു.  നിലവില്‍  തൊഴിലാളികളുടെ കൂട്ടത്തില്‍ ആരോഗ്യപ്രശ്നങ്ങളടക്കം നേരിടുന്നവരുണ്ട്. ആകെയുണ്ടായിരുന്ന വരുമാനം കൂടി നഷ്ട്ടമായതോടെ മരുന്നിനുപോലും ബുദ്ധിമുട്ടുകയാണ് ഇവര്‍. 

MORE IN KERALA
SHOW MORE
Loading...
Loading...